സൃഷ്ടികള്‍ ക്ഷണിച്ചു
കല്പറ്റ: കേരള ശാസ്ത്ര സാങ്കേതിക പരിസ്ഥിതി കൗണ്‍സില്‍, എന്‍വയോണ്‍മെന്റ്റല്‍ ഇന്‍ഫര്‍മേഷന്‍ അവേര്‍നസ് കപ്പാസിറ്റി ബില്‍ഡിംഗ് ആന്‍ഡ് ലൈവ്ലിഹുഡ് പ്രോഗ്രാം – കേരള, മിനിസ്ട്രി ഓഫ് എന്‍വയോണ്‍മെന്‍ ഫോറസ്റ്റ് ആന്‍ഡ് ക്ലൈമറ്റ് ചേഞ്ച് – ഗവണ്‍മെന്റ് ഓഫ് ഇന്ത്യ, കേരള വനഗവേഷണ സ്ഥാപനം, എന്നിവയുടെ സംയുക്താഭിമുഖ്യത്തില്‍ സ്‌കൂള്‍ വിദ്യാര്‍ത്ഥികളില്‍ നിന്നും ലേഖനം, കാര്‍ട്ടൂണ്‍ എന്നിവ ക്ഷണിച്ചു. ‘ഇലക്ട്രിക് പാഴ് വസ്തുക്കള്‍’ എന്ന വിഷയത്തില്‍ മലയാളത്തിലെഴുതിയ 500 വാക്കില്‍ കവിയാത്ത ലേഖനവും കാര്‍ട്ടൂണുമാണ് പരിഗണിക്കുക. 6 മുതല്‍ 8 വരെയുള്ള ക്ലാസ്സുകളിലെ വിദ്യാര്‍ത്ഥികള്‍ക്കാണ് അവസരം. പ്രാധാന അധ്യാപകന്റെ സാക്ഷ്യപത്രത്തോടൊപ്പം സൃഷ്ടികള്‍ സ്‌കാന്‍ ചെയ്ത് training@kfri.org ല്‍ ജൂണ്‍ 20 ന് വൈകിട്ട് 5.30 നകം അയക്കണം. ഫോണ്‍; 04872690100





Leave a Reply