June 22, 2024

ജില്ലയില്‍ ശിശു സംരക്ഷണ കേന്ദ്രം ആരംഭിക്കും: ശിശുക്ഷേമ സമിതി

0
20240606 211118

കൽപ്പറ്റ : അനാഥരായ കുട്ടികള്‍, ഉപേക്ഷിക്കപ്പെടുന്ന കുട്ടികള്‍ എന്നിവരുടെ സംരക്ഷണം ഉറപ്പാക്കാന്‍ ജില്ലയില്‍ ശിശുസംരക്ഷണ കേന്ദ്രം ആരംഭിക്കും. സംരക്ഷണ കേന്ദ്രം ആരംഭിക്കാന്‍ സൗകര്യപ്രദമായ സ്ഥലം ലഭിക്കാനുള്ള നടപടികള്‍ സ്വീകരിച്ചതായും ശിശുക്ഷേമ സമിതി സെക്രട്ടറി കെ. രാജന്‍ അറിയിച്ചു. ജൂണ്‍ 11 ന് ചിത്രമൂല ശിശുസംരക്ഷണ കേന്ദ്രത്തില്‍ അന്താരാഷ്ട്ര ശിശുദിനാഘോഷം നടത്തും. സൈബര്‍- ലഹരി – ആഹാര ശീലങ്ങള്‍ സംബന്ധിച്ച് വിദ്യാര്‍ത്ഥികള്‍ക്ക് ബോധവത്ക്കരണ ക്ലാസുകള്‍ സംഘടിപ്പിക്കും. മീനങ്ങാടി ശിശുക്ഷേമ സമിതി കെട്ടിടത്തില്‍ പ്രവര്‍ത്തിക്കുന്ന ലൈബ്രറി വിപുലീകരിക്കും. ആദിവാസി മേഖലയിലെ കുട്ടികള്‍ക്കായി പഠനയാത്ര സംഘടിപ്പിക്കും. ജില്ലയിലെ കുട്ടികളുടെ സാഹിത്യ കൃതികള്‍ ശേഖരിച്ച് പുസ്തകങ്ങള്‍ പ്രസിദ്ധീകരിക്കുകയും സാഹിത്യ ക്യാമ്പുകള്‍ സംഘടിപ്പിക്കുമെന്നും സമിതി അംഗങ്ങള്‍ അറിയിച്ചു. ജില്ലാ ശിശുക്ഷേമ സമിതിയില്‍ അംഗത്വം ആഗ്രഹിക്കുന്നവര്‍ക്ക് അംഗത്വം നല്‍കാന്‍ കഴിയുമെന്നും യോഗത്തില്‍ സെക്രട്ടറി അറിയിച്ചു. അസിസ്റ്റന്റ് ഡവലപ്‌മെന്റ് കമ്മീഷണര്‍ പ്രജു കുമാറിന്റെ അധ്യക്ഷതയില്‍ കളക്ടറേറ്റ് കോണ്‍ഫ്രന്‍സ് ഹാളില്‍ ചേര്‍ന്ന ജില്ലാ ശിശുക്ഷേമ സമിതി വാര്‍ഷിക യോഗത്തില്‍ ശിശുക്ഷേമ സമിതി വൈസ് പ്രസിഡന്റ് ശാരദ സജീവന്‍, സമിതി സെക്രട്ടറി കെ. രാജന്‍, ജോയിന്റ് സെക്രട്ടറി സി.കെ ഷംസുദീന്‍, ട്രഷറര്‍ കെ. സത്യന്‍, എക്‌സിക്യൂട്ടീവ് അംഗങ്ങളായ സി.ജയരാജന്‍, എം. ബഷീര്‍, പി.ഗീത, പി.ആര്‍ ഗിരിനാഥന്‍,എക്‌സ് ഓഫീഷ്യല്‍ അംഗങ്ങള്‍ എന്നിവര്‍ പങ്കെടുത്തു.

Ad
Ad
Ad

Leave a Reply

Leave a Reply

Your email address will not be published. Required fields are marked *