May 7, 2026

രാഹുൽ ഗാന്ധി 12 ന് വയനാട്ടിൽ 

0
20240609 200347
By ന്യൂസ് വയനാട് ബ്യൂറോ

കല്പറ്റ: വയനാട് പാർലമെന്റ് മണ്ഡലത്തിൽ നിന്ന് വീണ്ടും വിജയിപ്പിച്ച തന്റെ പ്രിയപ്പെട്ട വോട്ടർമാരോട് നന്ദി പറയുവാൻ രാഹുൽ ഗാന്ധി ഈ മാസം 12 ന് വയനാട് പാർലമെന്റ് മണ്ഡലത്തിൽ എത്തുമെന്ന് കേന്ദ്ര തിരഞ്ഞെടുപ്പ് കമ്മിറ്റി ജനറൽ കൺവീനർ എ.പി.അനിൽകുമാർ.എം എൽ എ അറിയിച്ചു. ഡൽഹിയിലെ 10 ജൻപഥിൽ വെച്ച് മണ്ഡലത്തിലെ യു ഡി എഫ് നേതാക്കളുമായി നടത്തിയ കൂടിക്കാഴ്ച്ചയിലാണ് നന്ദി പര്യടന തിയ്യതി സംബന്ധിച്ചു തീരുമാനമായത്.

 

കോൺഗ്രസ്സ് പാർലമെന്ററി പാർട്ടി ചെയർപേഴ്സൺ സോണിയാ ഗാന്ധി, രാഹുൽ ഗാന്ധി , സംഘടനാ ചുമതലയുള്ള എ .ഐ .സി .സി ജനറൽ സെക്രട്ടറി കെ. സി വേണുഗോപാൽ എം പി, പ്രിയങ്കാ ഗാന്ധി എന്നിവരുമായാണ് കൂടിക്കാഴ്ച്ച നടത്തിയത്.

 

പാർലമെന്റ് അംഗമായി തിരഞ്ഞെടുത്തത്തിനുള്ള തിരഞ്ഞെടുപ്പ് കമ്മീഷന്റെ സർട്ടിഫിക്കറ്റ് കെ പി സി സി വർക്കിങ് പ്രസിഡന്റ് ടി .സിദ്ധീഖ് എം എൽ എ, മുസ്ലിം ലീഗ് ജില്ലാ പ്രസിഡന്റ് കെ. കെ അഹമ്മദ് ഹാജി, ഡി സി സി പ്രസിഡന്റ് എൻ.ഡി അപ്പച്ചൻ, കെ.എൽ പൗലോസ് എന്നിവരുടെ സാന്നിധ്യത്തിൽ എ പി അനിൽ കുമാർ എം എൽ എ, രാഹുൽ ഗാന്ധിക്ക് കൈമാറി.

Ad
Ad
Ad

Leave a Reply

Leave a Reply

Your email address will not be published. Required fields are marked *