സുരേഷ് ഗോപിയും ജോർജ് കുര്യനും സത്യപ്രതിജ്ഞ ചെയ്തു
ഡൽഹി: അസാധ്യമെന്ന് കരുതി കേരളത്തിൽ തൃശൂർ എടുത്ത് അക്കൗണ്ട് തുറന്ന സുരേഷ് ഗോപി ഇനി കേന്ദ്രമന്ത്രി. കേരള വേഷത്തിൽ അൻപത്തിരണ്ടാമതായി ഇംഗ്ലീഷിൽ ദൈവനാമത്തിൽ സത്യപ്രതിജ്‌ഞ. മന്ത്രിയായ സുരേഷ്‌ഗോപിക്ക് രാഷ്ട്രപതിയുടെ അഭിനന്ദനം. തുടർന്ന് രജിസ്‌റ്ററിൽ ഒപ്പിട്ട ശേഷം വീണ്ടുമെത്തി രാഷ്ട്രപതിയെ വണങ്ങി. പിന്നീട് പ്രധാനമന്ത്രി നരേന്ദ്രമോദിയുടെ അരികിലേക്ക്. മോദി സുരേഷ് ഗോപിയെ രണ്ടുകൈകളും ചേർത്ത് പിടിച്ചു അഭിനന്ദിച്ചു. സത്യപ്രതിജ്‌ഞക്ക് സാക്ഷിയാകാൻ ഭാര്യ അമ്മയും ഉൾപ്പെടുന്ന കുടംബം രാഷ്ട്രപതിഭവനിൽ.




Leave a Reply