ഗസ്സയിൽ സമ്പൂർണ വെടിനിർത്തലിന് യു.എൻ അംഗീകാരം
യുനൈറ്റഡ് നേഷൻസ്: ഗസ്സയിൽ അടിയന്തരമായ വെടിനിർത്തൽ ആവശ്യം അംഗീകരിച്ച് യു എൻ രക്ഷാ സമിതി. എട്ടു മാസത്തിലേറെ നീണ്ടുനിന്ന ഇസ്രായേലിന്റെ ഗസ്സയിലെ രക്തച്ചൊരിച്ചിലിൽ ഇതാദ്യമായാണ് യു എസ് പിന്തുണയുള്ള പ്രമേയത്തിൽ യു എൻ വെടിനിർത്തലിന് അംഗീകാരം നൽകുന്നത്.
പ്രമേയത്തിന്മേൽ തിങ്കളാഴ്‌ച നടന്ന വോട്ടെടുപ്പിൽ 14 രാജ്യങ്ങൾ വോട്ടു ചെയ്തപ്പോൾ റഷ്യ വിട്ടുനിന്നു. കഴിഞ്ഞ മാസം യു.എസ് പ്രസിഡൻ്റ് ജോ ബൈഡൻ പ്രഖ്യാപിച്ച മൂന്ന് ഘട്ട വെടിനിർത്തൽ നിർദേശത്തെ പ്രമേയം മുന്നോട്ടുവെക്കുന്നു.





Leave a Reply