June 21, 2024

ബത്തേരി നഗരസഭ പ്രതിഭകളെ ആദരിച്ചു

0
Img 20240611 Wa01972

ബത്തേരി: ഹാപ്പി ഹാപ്പി ബത്തേരി പ്രോജക്ടിൻ്റെ ഭാഗമായി നഗരസഭ പരിധിയിലെ സ്കൂളുകളിൽ നിന്നും എൽ എസ് എസ്, യു എസ് എസ്, എൻ എം എം എസ് സ്കോളർഷിപ്പ്, എസ്സ് എസ്സ് എൽ സി , ഹയർ സെക്കണ്ടറി പരീക്ഷകളിൽ എല്ലാ വിഷയങ്ങൾക്കും എ പ്ലസ് നേടിയ 253 വിദ്യാർത്ഥികളെ ആദരിച്ചു. നഗരസഭ ചെയർമാൻ ടി.കെ. രമേശ് വിജയോത്സവം 2024 ഉദ്ഘാടനം ചെയ്തു.

 

സിവിൽ സർവീസ് റാങ്ക് ജേതാവ് അശ്വനി ശിവറാം വിദ്യാർത്ഥികളുമായി സംവദിക്കുകയും സിവിൽ സർവീസ് മേഖലയെ പരിചയപ്പെടുത്തുകയും ചെയ്തു. പ്ലാറ്റിനം റെയ്സ് റീജിയനൽ മാനേജർ ഇ സി റബീഹ് ഐ ഐ റ്റി മദ്രാസ് മുഖ്യപ്രഭാഷണം നടത്തി. ഡെപ്യൂട്ടി ചെയർ പേഴ്സൺ എൽസി പൗലോസ് അധ്യക്ഷത വഹിച്ച ചടങ്ങിന് വിദ്യാഭ്യാസ സ്ഥിരം സമിതി അധ്യക്ഷൻ ടോം ജോസ് സ്വാഗതവും എം ഇ സി കൺവീനർ പി.എ അബ്ദുൾ നാസർ നന്ദിയും പറഞ്ഞു.

 

സാലി പൗലോസ്, കെ റഷീദ് , സെബാസ്റ്റ്യൻ കെ എം , ശിവി കൃഷ്ണൻ , അനിൽ കുമാർ എ , ബാബു എം.സി , പ്രിയാ വിനോദ് , അബ്ദുൾ അസീസ് എം, ഷംസാദ് , ഫിലിപ്പ് സി.ഇ , ജോളിയാമ്മാ മാത്യൂ , ഡോളി എൻ. ജെ , സൈനബ ചേനക്കൽ എന്നിവർ സംസാരിച്ചു.

Ad
Ad
Ad

Leave a Reply

Leave a Reply

Your email address will not be published. Required fields are marked *