May 3, 2026

ഡബ്ല്യു.എം.ഒ ബാഫഖി ഹോം;  വ്യാപാരികളുടെ കൂട്ടായ്മ രൂപീകരിച്ചു

0
20240612 191137
By ന്യൂസ് വയനാട് ബ്യൂറോ

മാനന്തവാടി: ഡബ്ല്യൂ എം ഒ ബാഫഖി ഹോം ബലിപെരുന്നാൾ ക്യാമ്പയിൻ ഭാഗമായി  വ്യാപാരികളുടെ കൂട്ടായ്മ രൂപീകരിച്ചു. ക്യാമ്പയിന്റെ ഭാഗമായി ബാഫഖി ഹോമിൽ നടത്തിയ വ്യാപാരി സംഗമത്തിൽ ഡോക്ടർ റാഷിദ് ഗസ്സാ ലിമുഖ്യപ്രഭാഷണം നടത്തി. കാരുണ്യ പ്രവർത്തനത്തിന്റെ മഹിത മാതൃകയാണ് ഡബ്ല്യു എം.ഒ.യുടെ കീഴിലുള്ള ബാഫഖി ഹോമുകൾ.

 

സുമനസ്സുകളുടെ കാരുണ്യം കൊണ്ടാണ് ബാഫഖി ഹോമുകൾ പ്രവർത്തിക്കുന്നത്. മഹല്ല് അടിസ്ഥാനത്തിൽ നടക്കുന്ന ബലിപെരുന്നാൾ ക്യാമ്പയിനിലൂടെയാണ് ഒരു വർഷത്തെ പ്രവർത്തന ചെലവ് കണ്ടെത്തുന്നതെന്ന്  ഡോ.റാഷിദ്‌ ഗസ്സാലി പറഞ്ഞു.

സംഗമത്തിൽ കൺവീനർ അണിയാരത്ത് മമ്മൂട്ടി ഹാജി, അധ്യക്ഷത വഹിച്ചു. ഡബ്ല്യു എം.ഒ.

വൈസ് പ്രസിഡണ്ട് മായൻ മണിമ, കമ്മറ്റി മെമ്പർമാരായ പടയൻ, മുഹമ്മദ് അഹമ്മദ് മാസ്റ്റർ, സി മമ്മു ഹാജി, ചാലിയാടൻ അന്ത്രു ഹാജി, കാഴ്ചാങ്കണ്ടിഅബ്ദുറഹിമാൻ ഹാജി, സുലൈമാൻ മുരിക്കഞ്ചേരി, വിഹസൈനാർ ഹാജി, തുടങ്ങിയവർ പങ്കെടുത്തു.

നൂറിലധികം വ്യാപാരികൾ പങ്കെടുത്ത സംഗമത്തിൽ ആസിഫ്, അഡ്വക്കറ്റ് പടയൻ റഷീദ്, നീലാംബരി റഷീദ്, പി വിഎസ് മൂസ, ഉസ്മാൻ കോക്കടവ് എന്നിവർ ചർച്ചയിൽ പങ്കെടുത്തു. ബലിപെരുന്നാൾ ക്യാമ്പയിൻ പ്രവർത്തനത്തിന്റെ രൂപരേഖ ചക്കര അബ്ദുള്ള ഹാജി വിശദീകരിച്ചു.

മാനന്തവാടി ഖത്തീബ് ഷെരീഫ് ഫൈസി പ്രാർത്ഥനയും സി കുഞ്ഞബ്ദുള്ള സ്വാഗതവും കെ.എം.അബ്ദുള്ള നന്ദി പറഞ്ഞു.

Ad
Ad
Ad

Leave a Reply

Leave a Reply

Your email address will not be published. Required fields are marked *