September 23, 2026

ഫെസിലിറ്റേറ്റര്‍ നിയമനം

0
20240614 183001
By ന്യൂസ് വയനാട് ബ്യൂറോ

ബത്തേരി: പട്ടികവര്‍ഗ്ഗ വികസന ഓഫീസിന് കീഴില്‍ വിവിധ കോളനികളില്‍ പ്രവര്‍ത്തിക്കുന്ന 30 സാമൂഹിക പഠനമുറികളില്‍ ഫെസിലിറ്റേറ്റര്‍മാരെ നിയമിക്കുന്നു. പട്ടികവര്‍ഗ്ഗക്കാരായ ബി.എഡ്, ടി.ടിസി യോഗ്യതയുള്ളവര്‍ക്ക് അപേക്ഷിക്കാം.

 

നിശ്ചിത യോഗ്യതയുള്ളവരുടെ അഭാവത്തില്‍ പി.ജി, ഡിഗ്രി യോഗ്യതയുള്ളവരെ പരിഗണിക്കും. അപേക്ഷകര്‍ സ്ഥാപനത്തിന് മൂന്ന് കിലോമീറ്റര്‍ ചുറ്റളവില്‍ താമസിക്കുന്നവരായിരിക്കണം. സുല്‍ത്താന്‍ ബത്തേരി പട്ടികവര്‍ഗ്ഗ ഓഫീസ്, പുല്‍പ്പള്ളി, പൂതാടി, നൂല്‍പ്പുഴ, സുല്‍ത്താന്‍ ബത്തേരി, ചീങ്ങേരി ട്രൈബല്‍ എക്സ്റ്റന്‍ഷന്‍ ഓഫീസുകളില്‍ അപേക്ഷാ ഫോറം ലഭിക്കും. പൂരിപ്പിച്ച അപേക്ഷ ജാതി, വിദ്യാഭ്യാസ യോഗ്യത, പ്രവൃത്തിപരിചയം സര്‍ട്ടിഫിക്കറ്റുകളുടെ പകര്‍പ്പുമായി ജൂണ്‍ 22 ന് വൈകിട്ട് അഞ്ചിനകം പഠനമുറികള്‍ പ്രവര്‍ത്തിക്കുന്ന ട്രൈബല്‍ എക്സ്റ്റന്‍ഷന്‍ ഓഫീസുകളില്‍ നല്‍കണം. ഫോണ്‍- 04936 221074

Ad
Ad
Ad

Leave a Reply

Leave a Reply

Your email address will not be published. Required fields are marked *