June 24, 2026

ഉന്നത വിജയികളെ അനുമോദിച്ചു

0
20240614 210937
By ന്യൂസ് വയനാട് ബ്യൂറോ

പനമരം: എസ്.എസ്.എൽ.സി., പ്ലസ് ടു, യു. എസ് .എസ് പരീക്ഷകളിൽ ഉന്നത വിജയം നേടിയ പനമരം ഗവ: ഹയർ സെക്കണ്ടറി സ്കൂളിലെ വിദ്യാർത്ഥികളെ അനുമോദിച്ചു. ജില്ലാ പഞ്ചായത്ത് പ്രസിഡൻറ് സംഷാദ് മരക്കാർ ഉദ്ഘാടനം ചെയ്തു.

 

പി.ടി എ പ്രസിഡന്റും സ്റ്റാൻഡിംഗ് കമ്മിറ്റി ചെയർമാനുമായ കെ.ടി സുബൈർ അധ്യക്ഷത വഹിച്ചു.

ജില്ലാ പഞ്ചായത്ത് ഡിവിഷൻ മെമ്പർ ബിന്ദു പ്രകാശ് മുഖ്യപ്രഭാഷണം നടത്തി. പ്രധാനാധ്യാപിക ഷീജ ജെയിംസ് റിപ്പോർട്ട് അവതരിപ്പിച്ചു. എം.ബി.ബി.എസ് പൂർത്തിയാക്കിയ പൂർവ്വ വിദ്യാർത്ഥികളായ ഡോ.സംഗീത, ഡോ. അജൽശാന്ത് എന്നിവരെയും കേരള ക്രിക്കറ്റ് അക്കാദമി സെലക്ഷൻ ലഭിച്ച ആദിത്യ പ്രതീഷിനെയും ചടങ്ങിൽ ആദരിച്ചു.

 

പഞ്ചായത്തംഗം കെ. സുനിൽകുമാർ, പ്രിൻസിപ്പാൾ സി.രമേഷ് കുമാർ, കെ.മെഹ്ബൂബ്, എം.മുംതാസ്, ബിയാട്രിസ് പോൾ, കെ.യു.സിനി, കെ.സിദ്ധിഖ്, എം. സി .ഷിബു, കെ. ടി നൗഫൽ, കെ .ആദർശ്, എന്നിവർ സംസാരിച്ചു.

Ad
Ad
Ad

Leave a Reply

Leave a Reply

Your email address will not be published. Required fields are marked *