രാജി വെക്കാനൊരുങ്ങി രാഹുൽ
കൽപറ്റ: വയനാട്, റായ്ബറേലി ലോക്സഭാ മണ്ഡലങ്ങളിൽ വിജയിച്ച രാഹുൽ ഗാന്ധി ഏത് മണ്ഡലം നിലനിർത്തണം എന്ന് ഉടൻ തീരുമാനിക്കണം.
ഇന്നോ നാളെയോ രാഹുൽ ഒരു മണ്ഡലത്തിലെ എംപി സ്ഥാനം രാജിവെക്കും. ഉത്തരേന്ത്യയിൽ ശ്രദ്ധ കേന്ദ്രീകരിക്കാൻ വയനാട് ഒഴിയുകയും റായ്ബറേലി നിലനിർത്തുകയും ചെയ്യും എന്നാണ് റിപ്പോർട്ടുകളും കോൺഗ്രസും പറയുന്നത്.
ആറ് മാസത്തിനകം വയനാട്ടിൽ ഉപതെരഞ്ഞെടുപ്പ് ഉണ്ടാകും. പ്രിയങ്ക ഗാന്ധി പകരം സ്ഥാനാർഥിയാകുമെന്നാണ് ഏറ്റവും പുതിയ റിപ്പോർട്ടുകൾ പറയുന്നത്.





Leave a Reply