വയനാ മാസാചരണത്തിന് തുടക്കമായി
കണിയാമ്പറ്റ: ഗവ യു.പി സ്‌കൂളില്‍ വയനാ മാസാചരണത്തിന് തുടക്കമായി. വായനാദിന അസംബ്ലിയില്‍ വിദ്യാര്‍ത്ഥികള്‍ വായനാദിന പ്രതിജ്ഞ ചൊല്ലി. വിദ്യാര്‍ഥികള്‍ തയ്യാറാക്കിയ ‘കുഞ്ഞു കരങ്ങള്‍’ മാഗസിന്‍ കാക്കവയല്‍ ജിഎച്ച്എസ് സ്‌കൂളിലെ അധ്യാപകന്‍ കെ.എന്‍ ഇന്ദ്രന്‍ പ്രകാശനം ചെയ്തു.
വയനാ മാസാചരണത്തിന്റെ ഭാഗമായി സാഹിത്യ ക്വിസ്, അമ്മ വായന, കഥ, കവിത, ആസ്വാദനക്കുറിപ്പ്, വാര്‍ത്ത ക്വിസ് മത്സരങ്ങള്‍ക്കും തുടക്കമായി. പ്രധാന അധ്യാപിക ആര്‍ ജയശ്രീ, പി.ജെ റെയ്ച്ചല്‍ എന്നിവര്‍ സംസാരിച്ചു.
Leave a Reply