കഞ്ചാവുമായി രണ്ടു യുവാക്കൾ പോലീസ് പിടിയിൽ
മാനന്തവാടി: കഞ്ചാവുമായി രണ്ട് യുവാക്കളെ മാനന്തവാടി പോലീസ് പിടികൂടി. കൊണിയൻമുക്ക് ഇസ്മായിൽ വീട്ടിൽ ഹനീൽ (19), പാലമുക്ക് കൂവയിൽ വീട്ടിൽ മുഹമ്മദ് സിയാദ് (19) എന്നിവരാണ് പിടിയിലായത്. ഇവരിൽ നിന്ന് 65 ഗ്രാം കഞ്ചാവ് കണ്ടെടുത്തു. ചൂട്ടക്കടവിൽ നിന്നാണ്
വിൽപ്പനയ്ക്കായി കൈവശം വെച്ച കഞ്ചാവുമായി ഇവർ പിടിയിലായത്.
മാനന്തവാടി പോലീസ് സ്റ്റേഷ നിലെ എസ്.ഐമാരായ ആനന്ദ് ടി, സുനിൽകുമാർ കെ.എൻ. എന്നിവരുടെ നേതൃത്വത്തിലായിരുന്നു നടപടി. സി.പി.ഒമാരായ സനൂപ്, ജബിൻ ജോയ് തുടങ്ങിയവരും സംഘത്തിലുണ്ടായിരുന്നു.




Leave a Reply