നാഷണൽ അബാക്കസ് ഫെഡറേഷൻ; അഡ്വ. ജുനൈദ് കൈപ്പാണി ജനറൽ സെക്രട്ടറി
ചെന്നൈ: നാഷണൽ അബാക്കസ് ഫെഡറേഷന്റെ (എൻ.എ.എഫ്) പുതിയ ഭാരവാഹികളെ തിരഞ്ഞെടുത്തു. തമിഴ്നാട് ചെന്നൈ സ്വദേശിയായ ഡി. ചിന്നരാജിനെ പ്രസിഡന്റായും കേരളത്തിൽനിന്നുള്ള അഡ്വ. ജുനൈദ് കൈപ്പാണിയെ ജനറൽ സെക്രട്ടറിയായും തിരഞ്ഞെടുത്തു. ചെന്നൈ സെയ്ദാപ്പേട്ടിലെ അണ്ണാ വേളാങ്കണ്ണി സ്കിൽ സെന്ററിൽ നടന്ന നാഷണൽ അബാക്കസ് കോൺക്ലേവിലാണ് തിരഞ്ഞെടുപ്പ് നടന്നത്.
അബാക്കസ് വിദ്യാഭ്യാസ രംഗത്ത് പ്രവർത്തിക്കുന്നവരുടെ കൂട്ടായ്മയായ ഫെഡറേഷൻ, ഈ മേഖലയിലെ പ്രവർത്തനങ്ങൾ ഏകോപിപ്പിക്കുക, പരിശീലനത്തിന്റെ ഗുണനിലവാരം മെച്ചപ്പെടുത്തുക, അധ്യാപകർക്കും പരിശീലന സ്ഥാപനങ്ങൾക്കുമിടയിൽ സഹകരണം ശക്തിപ്പെടുത്തുക, ദേശീയ ചാമ്പ്യൻഷിപ്പ് നടത്തുക, അബാക്കസ് പഠനം ജനകീയമാക്കുക തുടങ്ങിയ ലക്ഷ്യങ്ങളോടെയാണ് പ്രവർത്തിക്കുന്നത്.
ലെറ്റ്സ് ലൈഫ് ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് സ്കിൽ എഡ്യൂക്കേഷൻ ആൻഡ് റിസേർച്ച് (എൽ.ഐ.എസ്.ആർ) ഡയറക്ടറാണ് അഡ്വ. ജുനൈദ് കൈപ്പാണി. ചെന്നൈ ആസ്ഥാനമായി പ്രവർത്തിക്കുന്ന എക്സ്ട്രാ ജീനിയസ് ലേണിംഗ് സൊല്യൂഷൻ മേധാവിയാണ് ഡി. ചിന്നരാജ്. 16 സംസ്ഥാനങ്ങളിൽ നിന്ന് ഉള്ള പ്രതിനിധികൾ പങ്കെടുത്തു .
കുട്ടികളുടെ മാനസിക ഗണിതശേഷിയും ബൗദ്ധിക വികാസവും പ്രോത്സാഹിപ്പിക്കുന്നതിനൊപ്പം ദേശീയതലത്തിൽ അബാക്കസ് വിദ്യാഭ്യാസത്തിന്റെ പ്രചാരണം വിപുലീകരിക്കുന്നതിനും പുതിയ നേതൃത്വം മുൻഗണന നൽകുമെന്നു നിയുക്ത ഭാരവാഹികൾ പറഞ്ഞു.




Leave a Reply