വിദേശ വനിതയെ പീഡിപ്പിച്ചതായി പരാതി
മാനന്തവാടി: വയനാട്ടിലെത്തിയ ഇരുപത്തഞ്ചുകാരിയായ വിദേശ വനിതയെ റിസോർട്ടിലെ തിരുമ്മുകാരൻ പീഡിപ്പിച്ചതായി പരാതി. തിരുനെല്ലി ക്ലോവ് റിസോർട്ടിലെ തിരുമ്മുകാരനെതിരെയാണ് നെതർലാൻഡ് സ്വദേശിനി പോലീസിൽ പരാതി നൽകിയത്.
സംഭവത്തിൽ പോലീസ് കേസെടുത്ത് അന്വേഷണം തുടങ്ങി. ഡിസംബർ ഒന്നിനായിരുന്നു കേസിനാസ്പദമായ സംഭവം. റിസോർട്ടിലെത്തിയ യുവതിയെ മസാജ് ചെയ്യുന്നതിനിടയിൽ ലൈംഗിക അതിക്രമം നടത്തി എന്നാണ് പരാതി. കഴിഞ്ഞ 14- നാണ് ഇതുസംബന്ധിച്ച് യുവതി എ.ഡി.ജി.പിക്ക് ഇ- മെയിൽ ആയി പരാതി നൽകിയത്. തുടർന്ന് ജില്ലാ പോലീസ് മേധാവി പരാതി അന്വേഷിക്കാൻ തിരുനെല്ലി പോലീസിന് നിർദേശം നൽകുകയായിരുന്നു.
സ്ത്രീകളോട് മോശമായി പെരുമാറിയ കുറ്റത്തിന് ജാമ്യമില്ലാ വകുപ്പ് പ്രകാരമാണ് തിരുനെല്ലി പോലീസ് കേസെടുത്തത്. പരാതിയുടെ അടിസ്ഥാനത്തിൽ നടപടികൾ ആരംഭിച്ചതായും പ്രതിയുടെ വിശദാംശങ്ങളെ കുറിച്ച് അന്വേഷിച്ച് വരുന്നതായും പോലീസ് വ്യക്തമാക്കി.





Leave a Reply