September 25, 2026

അമ്പുകുത്തി-കരടിപ്പാറ-കോട്ടൂർ റോഡ് പ്രവൃത്തി ആരംഭിക്കണം 

0
20240622 204321
By ന്യൂസ് വയനാട് ബ്യൂറോ

കൽപ്പറ്റ: അമ്പുകുത്തി-കരടിപ്പാറ-കോട്ടൂർ റോഡ് നിലവിലെ ഡി പി ആർ പ്രകാരം പ്രവൃത്തി ആരംഭിക്കണമെന്ന് ആക്ഷൻ കമ്മിറ്റി വാർത്താ സമ്മേളനത്തിൽ ആവശ്യപ്പെട്ടു. നെന്മേനി, അമ്പലവയൽ ഗ്രാമപഞ്ചായത്തുകളെ ബന്ധിപ്പിക്കുന്ന അമ്പുകുത്തി-പാടിപ്പറമ്പ് – കൃഷ്ണപുരം – കരടിപ്പാറ-കോട്ടൂർ റോഡ് ഡി പി ആർ പ്രകാരം ടെണ്ടർ കഴിഞ്ഞ് എഗ്രിമെന്റ് വെക്കാൻ ഇരിക്കുന്ന ഘട്ടത്തിലാണ് രണ്ട് വ്യക്തികൾ ഹൈക്കോടതിയിൽ കേസ് ഫയൽ ചെയ്തത്. ഇതിൻ്റെ പേരിൽ റോഡ് പ്രവൃത്തി ആരംഭിക്കാൻ കഴിയാത്ത സാഹചര്യമാണ്.

 

 

2020-ൽ കേന്ദ്ര ഏജൻസി സ്ഥലം സന്ദർശിക്കുന്ന സമയത്ത് കല്ലേരി മുതൽ പരാതിയിൽ പരാമർശിക്കുന്ന കോട്ടൂർ വരെ ആറ് മീറ്റർ വീതിയും 670 മീറ്റർ ദൂരവുമുള്ള റോഡ് റീ-ടാറിംഗ് പൂർത്തിയായി ഗതാഗത യോഗ്യമായിരുന്നു. കോട്ടൂർ വാർഡിന്റെ മധ്യഭാഗത്ത് കൂടി തോമാട്ടുചാലിലേക്ക് പോകുന്ന, എട്ട് മീറ്ററിലധികം വീതിയും 1.750 മീറ്റർ നീളമുള്ള ഏറ്റവും അനുയോജ്യമായ റോഡെന്ന് കേന്ദ്ര ഏജൻസിക്ക് ബോധ്യപ്പെട്ടതിന്റെ അടിസ്ഥാനത്തിൽ കോട്ടൂർ വാർഡിലെ തോമാട്ടുചാൽ ഭാഗത്തേക്ക് തയ്യാറാക്കിയ അലൈൻമെൻ്റാണ് കേന്ദ്ര സർക്കാർ അംഗീകരിച്ചിട്ടുള്ളതും ഫണ്ട് അനുവദിച്ചിട്ടുള്ളതും.

 

 

ജിയോ ടാഗിൽ മാറ്റം വരുത്തി കേന്ദ്ര ഏജൻസി തയ്യാറാക്കി ആദ്യ അലൈൻമെന്റ് തന്നെയാണ് ഇപ്പോഴുമുള്ളത്.

പരാതിക്കാർ ഉന്നയിക്കുന്ന പോലെ ആരുടെയെങ്കിലും ഇടപെടലിന്റെ ഭാഗമായി മറ്റൊരു അലൈൻമെൻ്റ് തയ്യാറാക്കപ്പെട്ടിട്ടില്ല. ഏത് ഡി പി ആർ പ്രകാരമാണ് പദ്ധതി ടെണ്ടർ ആയത് അത് പ്രകാരം റോഡിന്റെ പ്രവൃത്തി നടപ്പാക്കണം. പ്രവൃത്തി ആരംഭിക്കുന്നതിനതിരെ ഹൈക്കോടതിയിൽ നൽകിയ കേസ് പിൻവലിക്കണമെന്നും സമ്മേളനത്തിൽ ആവശ്യപ്പെട്ടു.

 

വാർത്ത സമ്മേളനത്തിൽ ആക്ഷൻ കമ്മിറ്റി ചെയർമാൻ ജെ ജയേഷ്, കൺവീനർ ടി എം ഷമീർ, അബ്ദുൽ ഗഫൂർ, വി ഷൈജൽ, പ്രമോദ് എന്നിവർ പങ്കെടുത്തു.

Ad
Ad
Ad

Leave a Reply

Leave a Reply

Your email address will not be published. Required fields are marked *