ജില്ലാതല തൊഴിൽമേള സംഘടിപ്പിച്ചു
ബത്തേരി :വയനാട് കുടുംബശ്രീ ജില്ലാ മിഷന്റെയും ഡിഡിയുജികെവൈ, കെകഇഎം, ജി. ടെക്, സിഐഐ എന്നിവയുടേയും സംയുക്ത ആഭിമുഖ്യത്തിൽ ബത്തേരിയിൽ സംഘടിപ്പിച്ച ജില്ലാതല തൊഴിൽമേള
വയനാട് ജില്ലാ പഞ്ചായത്ത് ക്ഷേമകാര്യ സ്റ്റാൻഡിങ് കമ്മിറ്റി ചെയർമാൻ ജുനൈദ് കൈപ്പാണി ഉദ്ഘാടനം ചെയ്തു.
ജില്ലയ്ക്ക് അകത്തും പുറത്തുനിന്നുമായി 34 തൊഴിൽ ദാതാക്കൾ മേളയുടെ ഭാഗമായി. 500ലധികം തൊഴിൽ അന്വേഷകർ മേളയിൽ പങ്കെടുത്തു. കുടുംബശ്രീ ജില്ലാ മിഷൻ കോഡിനേറ്റർ പി കെ ബാലസുബ്രഹ്മണ്യൻ അധ്യക്ഷത വഹിച്ചു.
അസിസ്റ്റന്റ് ജില്ലാമിഷൻ കോഡിനേറ്റർ സലീന കെ.എം സ്വാഗതം പറഞ്ഞ ചടങ്ങിൽ ജി ടെക് എജ്യുക്കേഷൻ റീജണൽ മാനേജർ ജസ്റ്റിൻ തോമസ്, ബത്തേരി സി.ഡി.എസ് ചെയർപേഴ്സൺ സുപ്രിയ, റോയ് വർഗ്ഗീസ് എന്നിവർ ആശംസകൾ അർപ്പിച്ചു. ജി ടെക് ഏരിയ മാനേജർ സാബിത്ത് എം നന്ദി പറഞ്ഞു.





Leave a Reply