ബാണാസുര ഡാമിൽ കടുവയെ കണ്ട സംഭവം; ആശങ്ക വേണ്ടെന്ന് അധികൃതർ
കുറ്റിയാംവയൽ: കുറ്റിയാംവയൽ ഫോറസ്റ്റിന് കീഴിൽവരുന്ന ചൂരാണി പാലത്തിനോട് ചേർന്ന് ഡാം റിസർവോയറിനായി ഇഎഫ്എൽ ഭൂമിയായി സർക്കാർ ഏറ്റെടുത്ത ഭാഗ്യലക്ഷ്മി എസ്റ്റേറ്റിന് സമീപത്തുവച്ച് ഡാം റിസർവോയറിൽ ബോട്ട് സവാരി നടത്തുന്ന യാത്രികർ കടുവയെ കണ്ടതായുള്ള വീഡിയോ പ്രചരിക്കുന്നുണ്ട്. ആയത് രണ്ടാഴ്ച്ച മുമ്പാണ് നടന്നതാണെന്ന് ഡാം അധികൃതർ വ്യക്തമാക്കി.
ഡാം റിസർവോയറിൽ നിന്നും കടുവ കേറിപ്പോയതായ സ്ഥലം ബാണാസുര ഡാമിൻ്റെ ബോട്ടിംഗ് തുടങ്ങുന്ന സ്ഥലത്ത് നിന്നും ഡാം റിസർവോയറിലൂടെ ഏകദേശം ഏഴ് കിലോമീറ്റർ മാറിയും മുമ്പ് പുനരധിവാസം നടത്തിയ കരിങ്കണ്ണി കോളനിയിൽ നിന്നും അഞ്ച് കിലോമീറ്റർ ഓളം മാറിയുമുള്ള പ്രദേശമാണിതെന്നും ഈ പ്രദേശം ജനവാസമില്ലാത്തതും കടുവയും ആനയും ഉൾപ്പെടെയുള്ള വന്യമൃഗങ്ങളുടെ സാന്നിധ്യം ഉള്ള പ്രദേശമാണെന്നും അധികൃതർ അറിയിച്ചു.





Leave a Reply