വന്യമൃഗ ശല്യത്തിൽ നിന്നും ജീവനും സ്വത്തിനും സർക്കാർ സംരക്ഷണം നൽകണം

കൽപ്പറ്റ: വയനാട് ജില്ലയിൽ അനുദിനം ഉണ്ടായിക്കിക്കൊണ്ടിരിക്കുന്ന വന്യമൃഗ ശല്യത്തിന് തടയിടാനും, ജീവനും സ്വത്തിനും സംരക്ഷണം നൽകുവാനും സർക്കാർ തയ്യാറാവണമെന്നും, ദുരന്തങ്ങൾക്കും കൃഷി നാശങ്ങൾക്കും ന്യായമായ നഷ്ടപരിഹാരം യഥാസമയം അനുവദിക്കണമെന്നും, വയനാട് ലോക്സഭാ മണ്ഡലത്തിലെ ഉപതെരഞ്ഞെടുപ്പിനുള്ള ഒരുക്കങ്ങൾ നടത്താനും വൈത്തിരി ബ്ലോക്ക് കോൺഗ്രസ് കമ്മിറ്റി യോഗം ഉദ്‌ഘാടനം ചെയ്ത് കൊണ്ട് ഡി.സി.സി. പ്രസിഡണ്ട് എൻ.ഡി. അപ്പച്ചൻ ആഹ്വാനം ചെയ്തു.
യോഗത്തിൽ വൈത്തിരി ബ്ലോക്ക് കോൺഗ്രസ് കമ്മിറ്റി പ്രസിഡണ്ട് പോൾസൺ കൂവക്കൽ അധ്യക്ഷനായി. വി.എ. മജീദ്, ഒ.വി. അപ്പച്ചൻ, ബിനു തോമസ്, എ.എ. വർഗ്ഗീസ്, സി.സി. തങ്കച്ചൻ, ഗോപി പടിഞ്ഞാറത്തറ, വി. ഇബ്രാഹിം, രാജൻ മാസ്റ്റർ, പുഷ്പ വെങ്ങപ്പള്ളി, ജെസ്സി ജോണി, ഒ.ജെ. മാത്യു, പി.എ ജോസ്, സുരേഷ് ബാബു വാളൽ, ഖമറുന്നീസ സി.കെ തുടങ്ങിയവർ സംസാരിച്ചു.
Leave a Reply