ഫാസിസ്റ്റ് ശക്തികൾക്കെതിരെ പോരാട്ടം തുടരും; അഡ്വ. എം. റഹമത്തുള്ള
കൽപ്പറ്റ: ലോക്സഭാ തെരഞ്ഞെടുപ്പിൽ ബി..ജെ. പി.ക്ക് തിരിച്ചടി നേരിട്ടെങ്കിലും ഫാസിസ്റ്റ് വിപത്തിനെതിരെ പോരാട്ടവും തൊഴിൽ അവകാശങ്ങൾക്ക് വേണ്ടിയുള്ള പ്രക്ഷോഭങ്ങളും തുടരുമെന്ന് എസ് ടിയു സംസ്ഥാന പ്രസിഡന്റ് അഡ്വ.എം. റഹമത്തുള്ള പ്രസ്താവിച്ചു.
എസ് ടി യു വയനാട് ജില്ലാ കൺവൻഷൻ ഉൽഘാടനം ചെയ്തു സംസാരിക്കുകയായിരുന്നു അദ്ദേഹം. ജില്ലാ പ്രസിഡണ്ട് സി.മൊയ്തീൻകുട്ടി അദ്ധ്യക്ഷത വഹിച്ചു. സംസ്ഥാനത്ത് ഇടത് മുന്നണിക്കേറ്റ പരാജയത്തിന്റെ പാഠം ഉൾക്കൊള്ളാതെ തെരഞ്ഞെടുപ്പിൽ വൻവിജയം നേടിയ മുസ്ലിം ലീഗ് ഉൾപ്പെടെയുള്ള പാർട്ടികൾക്ക് സാരോപദേശം നൽകുന്ന സി.പി.എം.നിലപാട് പരിഹാസ്യമാണ്. തൊഴിൽ മേഖലകളിലെ പ്രശ്നങ്ങൾ ക്ക് നേരെ മുഖം തിരിച്ച് നിൽക്കുന്ന സർക്കാർ നിലപാടിനെതിരെ ശക്തമായി സമര രംഗത്ത് വരണമെന്നും അദ്ദേഹം പറഞ്ഞു.
വന്യമൃഗ ശല്യത്തിൽ നിന്നും മനുഷ്യരുടെ ജീവനും സംരക്ഷണം ഉറപ്പുവരുത്തണമെന്നും യോഗം ആവശ്യപ്പെട്ടു. സാമൂഹ്യ സുരക്ഷാ ഉൾപ്പെടെയുള്ള ആനുകൂല്യങ്ങൾ ഉടനെ വിതരണം ചെയ്യണമെന്നും അല്ലാത്തപക്ഷം ശക്തമായ സമരങ്ങൾ ചെയ്യാനും തീരുമാനിച്ചിട്ടുണ്ട്. വിദ്യാഭ്യാസത്തിൽ മലബാറിനോടുള്ള അവഗണന അവസാനിപ്പിച്ച് വിദ്യാർത്ഥികൾക്ക് പഠിക്കാൻ ആവശ്യമായ സീറ്റുകൾ സാഹചര്യം ഒരുക്കണമെന്നും കൺവൻഷൻ ആവശ്യപ്പെട്ടു. സംസ്ഥാന ജനറൽസെക്രട്ടറി കെ.പി.മുഹമ്മദ് അഷ്റഫ് മുഖ്യപ്രഭാഷണം നിർവഹിച്ചു. നിരീക്ഷക രായ കെ.സൗദഹസ്സൻ(കോഴിക്കോട്) എ.മുനീറ (മലപ്പുറം) ടി.ഹംസ, അബ്ദുള്ള മാടക്കര, സി.കുഞ്ഞബ്ദുള്ള, പാറക്ക മമ്മൂട്ടി, സി.മുഹമ്മദ് ഇസമയിൽ, പി.വി.കുഞ്ഞുമുഹമ്മദ്, അബു ഗൂഡലായ്, എം.അലി, എ.പി.ഹമീദ്, തൈതൊടി ഇബ്രാഹിം, ഇ.അബ്ദുറഹിമാൻ, പരമേശ്വരൻ വൈദ്യർ, പി.കെ.ഹുസ്സൈൻ, കെ.അബ്ദുറഹിമാൻ, സി.ഫൗസി, മുഹമ്മദ് ചെമ്പോത്തറ, മജീദ് പി, കെ ടി കുഞ്ഞബ്ദുള്ള, അലവി വടക്കേതിൽ, പി. അയമു കരണി, സി.നൂർജഹാൻ, റഷീദ് ആറുവാൾ, അലിക്കുഞ്ഞ്.കെ, കളെ.അബ്ദുൽഗഫൂർ, ഷുക്കൂർ പഞ്ചാര, കെ.യു. സുലൈമാൻ, കെ.ഷംല; പി.സഫിയ, എ.സാഹിറ എന്നിവർ സംസാരിച്ചു.
Leave a Reply