തീവ്രവാദ വിരുദ്ധ സ്ക്വാഡ് മക്കിമലയിലേക്ക്

മാനന്തവാടി: കുഴി ബോംബ് കണ്ടെത്തിയ സംഭവത്തിൽ തലപ്പുഴ മക്കിമലയിൽ തീവ്രവാദ വിരുദ്ധ സ്ക്വാഡ് സ്ഥലത്തെത്തി പരിശോധന നടത്തും. കുഴിബോംബ് കണ്ടെത്തിയ സ്ഥലത്തും വനത്തിലും എ ടി എസ് പരിശോധന നടത്തും. എആർ ക്യാമ്പിൽ നിന്നുള്ള ബോംബ് സ്ക്വാഡ് പരിശോധിച്ചിരുന്നെങ്കിലും ബോംബാണെങ്കിൽ നിർവീര്യമാക്കുന്നതുൾപ്പെടെ കൂടുതൽ സാങ്കേതിക പരിശോധന നടത്തേണ്ടതിനാലാണ് കോഴിക്കോട് സംഘമെത്തുന്നത്.
ഇന്നലെ ഉച്ചകഴിഞ്ഞാണ് തലപ്പുഴയിലെ വനം വകുപ്പ് ജീവനക്കാർ കാട്ടാനക്കായി സ്ഥാപിച്ച ഫെന്‌സിങ്ങിൻ്റെ സമീപം കുഴിച്ചിട്ട നിലയിൽ സ്ഫോടകവസ്‌തുക്കൾ കണ്ടത്. ഇലക്ട്രിക് വയർ നീളത്തിൽ കിടക്കുന്നത് കണ്ട് പരിശോധിച്ചപ്പോഴാണ് ബോംബ് പോലെയുള്ള വസ്തുക്കൾ കണ്ടത്. ഉടൻ തലപ്പുഴ പോലീസ് സ്റ്റേഷനിൽ വിവരം അറിയി ക്കുകയും പോലീസുകാരെത്തി പരിശോധിക്കുകയുമായിരുന്നു. സ്ഥലത്ത് തണ്ടർ ബോൾട്ട് അടക്കമുള്ളവർ ക്യാമ്പ് ചെയ്യുന്നുണ്ട്.
Leave a Reply