ലഹരി വിരുദ്ധ ദിനത്തിൽ ഓപ്പൺ വിക്കറ്റുമായി പനമരം കുട്ടി പോലീസ്

പനമരം: ജൂൺ 26 ലോക ലഹരി വിരുദ്ധ ദിനത്തിൽ ഒരാഴ്ച നീണ്ടുനിൽക്കുന്ന പ്രവർത്തനത്തിൻ്റെ ഭാഗമായി പനമരം എസ്പി സി ഓപ്പൺ വിക്കറ്റ് സംഘടിപ്പിച്ചു . ലഹരി പദാർത്ഥങ്ങളിലല്ല കളികളിലാണ് ഞങ്ങളുടെ ലഹരി എന്ന് ഉറക്കെ പറഞ്ഞു കൊണ്ടാണ് കേഡറ്റ്സ് ഈ പരിപാടിയിൽ പങ്കെടുത്തത്.ലഹരി വിരുദ്ധ പ്രവർത്തനങ്ങളിൽ ഞങ്ങളുടെ സാന്നിധ്യം എപ്പോഴുമുണ്ടാകുമെന്ന് സമൂഹത്തോട് ഉറക്കെവിളിച്ചു പറയാൻ കൂടി വേണ്ടിയാണ് ഇങ്ങനെ ഒരു പരിപാടി ആസൂത്രണം ചെയ്തത് .ചടങ്ങിൽ ഹെഡ്മിസ്ട്രസ് ഷീജ ജയിംസ് ,സി പി ഒ മാരായ രേഖകെ , നവാസ് ടി , ഡി ഐ ശിഹാബ്, സനൽകുമാർ കെ എന്നിവർ പങ്കെടുത്തു.
Leave a Reply