June 14, 2026

വയനാട്ടിൽ കാലവർഷം ശക്തം; അഞ്ച് ദുരിതാശ്വാസ ക്യാമ്പുകൾ തുറന്നു

0
Img 20240627 Wa01182
By ന്യൂസ് വയനാട് ബ്യൂറോ

 

കൽപ്പറ്റ: വയനാട്ടിൽ കാലവർഷം ശക്തമായതിനെ തുടർന്ന്

അഞ്ച് ദുരിതാശ്വാസ ക്യാമ്പുകൾ തുറന്നു. ബത്തേരി താലൂക്കിലെ നൂൽപ്പുഴ നന്ദന ആർട്സ് & സ്പോട്സ് ക്ലബ്ബ്, ചീരാൽ പുളക്കുണ്ട് അംഗനവാടി, നൂൽപുഴ ചുണ്ടക്കിനി കോളനി, വൈത്തിരി താലൂക്കിൽ നോർത്ത് മുട്ടിൽ ഡബ്ളൂ.ഒ .എൽ പി സ്കൂൾ, കോട്ടത്തറ കരിങ്കുറ്റി ജി.എച്ച്.എസ് എന്നിവടങ്ങളിലായി 34 കുടുംബങ്ങളെ മാറ്റിപാർപ്പിച്ചു.

 

ജില്ലയിൽ മഴ ശക്തമായ് തുടരുന്ന സാഹചര്യത്തിൽ താഴ്ന്ന പ്രദേശങ്ങളിൽ വെള്ളം കയറി.തോടുംകളും പുഴകളും നിറഞ്ഞു. മണിയങ്കോട് ഓടമ്പംപൊയിലിൽ വെള്ളം ഉയ൪ന്നു. നാല് പട്ടികവർഗ കുടുംബങ്ങളാണ് ഇവിടെ താമസിക്കുന്നത്. പുത്തൂർവയലിൽ നാല് കുടുംബങ്ങൾ ആശ്രയിക്കുന്ന പൊതുകിണർ താഴ്ന്നു‌. ഇതോടെ രണ്ട് വീടുകൾ അപകടാവസ്ഥയിലാണ്. റോഡിന്റെ അശാസ്ത്രീയമായ നിർമ്മാണമാണ് ഓടമ്പംപൊയിലിൽ വെള്ളം ഉയരാൻ കാരണമെന്ന് കുടുംബങ്ങൾ.

മഴ ശക്തമായതിനെ തുടർന്ന് ജാഗ്രത പാലിക്കണമെന്ന് ജില്ലാ ഭരണകൂടം അറിയിച്ചു.

 

കാലവർഷം അടിയന്തിര ഘട്ടത്തിൽ ബന്ധപ്പെടേണ്ട ടോൾ ഫ്രീ നമ്പറുകൾ

 

1077

ബത്തേരി

04936 220296

മാനന്തവാടി

04935- 240231

വൈത്തിരി

O4936- 256100

Ad
Ad
Ad

Leave a Reply

Leave a Reply

Your email address will not be published. Required fields are marked *