December 10, 2024

മയക്ക് മരുന്ന് കേസിലെ പ്രതിക്ക് 3 വർഷം തടവും 25000 രൂപ പിഴയും ശിക്ഷ 

0
Img 20240629 195803

കൽപ്പറ്റ: എക്സൈസ് റെയിഞ്ച് ഓഫീസിലെ ക്രൈം നമ്പർ 28/2017 കേസിലെ പ്രതിയായ തിരുത്തിമ്മൽവീട്ടിൽ മുജീബ്. റ്റി. സി (28 )യെ മയക്കുമരുന്ന് വിഭാഗത്തിൽപ്പെട്ട 80 നൈട്രൊസെപാം ഗുളികകൾ നിയമവിരുദ്ധമായി കൈവശം വെച്ച കുറ്റത്തിന് മൂന്ന് വർഷം കഠിന തടവും 25000 രൂപ പിഴയും പിഴയടച്ചില്ലെങ്കിൽ 6 മാസം കൂടി ശിക്ഷയും ലഭിച്ചു. 2017 നവംബർ 11-ന് ആണ് കേസിനാസ്പദമായ സംഭവം നടന്നത്.

കൽപ്പറ്റ എക്സൈസ് റെയിഞ്ച് ഓഫിസിലെ എക്സൈസ് ഇൻസ്പെക്ടർ കെ. അബ്ദുൾ അസീസും പാർട്ടിയും കണ്ടെടുത്ത കേസിൽ അന്വേഷണം പൂർത്തിയാക്കി കുറ്റപത്രം സമർപ്പിച്ചത് കൽപ്പറ്റ എക്സൈസ് സർക്കിൾ ഇൻസ്പെക്ടറായിരുന്ന രാജീവ്‌ ബി നായർ ആണ്. കൽപ്പറ്റ അഡ്ഹോക്ക് – 11 കോടതി ജഡ്ജ് അനസ്.വി.ആണ് ശിക്ഷ വിധിച്ചത്. പബ്ലിക് പ്രോസിക്യൂട്ടർ ലിജിഷ് .ഇ.വി. പ്രോസിക്യൂഷന് വേണ്ടി ഹാജരായി.

Ad
Ad
Ad

Leave a Reply

Leave a Reply

Your email address will not be published. Required fields are marked *