May 7, 2026

വയനാടിൻ്റെ പ്രശ്നങ്ങൾക്ക് അടിയന്തര പരിഹാരംകാണും

0
20240701 092502
By ന്യൂസ് വയനാട് ബ്യൂറോ

മാനന്തവാടി: വയനാട് മെഡിക്കൽകോളേജിൻ്റെ പ്രശ്നങ്ങൾ പരിഹരിക്കുന്നതടക്കമുള്ള വിഷയങ്ങളിൽ അടിയന്തര പരിഹാരങ്ങൾ കാണാൻ ശ്രമിക്കുമെന്ന് പട്ടിക ജാതി-പട്ടികവർഗ പിന്നാക്ക ക്ഷേമവകുപ്പ് മന്ത്രി ഒ.ആർ കേളു പറഞ്ഞു. മാനന്തവാടി മുഅസ്സസയിൽ നൽകിയ സ്വീകരണത്തിൽ കേരള മുസ്‌ലിം ജമാഅത്ത് ജില്ലാ കമ്മിറ്റി നൽകിയ നിവേദനം സ്വീകരിച്ചു സംസാരിക്കുകയായിരുന്നു അദ്ദേഹം. നവീകരിച്ച മുഅസ്സസ ഓഫീസിൻ്റെ ഉദ്ഘാടനം മന്ത്രി നിർവ്വഹിച്ചു. വി.എസ്.കെ.തങ്ങൾ അദ്ധ്യക്ഷതവഹിച്ചു. മുസ്ലിം ജമാഅത്ത് ജില്ലാ പ്രസിഡൻ്റ് കെ.ഒ.അഹ്‌മദ്കുട്ടി ബാഖവി, ജനറൽ സെക്രട്ടറി എസ്.ശറഫുദ്ദീൻ, കെ.എസ്.മുഹമ്മദ് സഖാഫി, കെ.കുഞ്ഞബ്ദുല്ല മാസ്റ്റർ, കെ.എ.സലാം ഫൈസി, ലത്വീഫ് കാക്കവയൽ, സി.എം.നൗശാദ്, മജീദ് തലപ്പുഴ, ഫള്ലുൽആബിദ്, ഹനീഫ കൈതക്കൽ, കെ.അലി സഖാഫി, ജസീൽ യു.കെ, സുലൈമാൻ സഅദി പ്രസംഗിച്ചു.

Ad
Ad
Ad

Leave a Reply

Leave a Reply

Your email address will not be published. Required fields are marked *