മുതിർന്ന പൗരന്മാരുടെ അറിവുകൾ സമൂഹം ഉപയോഗപ്പെടുത്തണം ; കെ.എൽ. പൗലോസ്
കേരള പ്രദേശ് കോൺഗ്രസ് കമ്മിറ്റിയുടെ അംഗീകാരത്തോടെ ജില്ലയിൽ സീനിയർ സിറ്റിസൺ കോൺഗ്രസ് കമ്മിറ്റി രൂപീകരിച്ചു. ജില്ലാ കോൺഗ്രസ് കമ്മിറ്റി ഓഫീസിൽ ചേർന്ന മുതിർന്ന പൗരന്മാരുടെ യോഗം കെ.പി.സി.സി. നിർവ്വാഹക സമിതി അംഗം കെ.എൽ പൗലോസ് ഉദ്‌ഘാടനം ചെയ്തു.
വിവിധ മേഖലകളിൽ പ്രാഗൽഭ്യം തെളിയിച്ച പരിണിതപ്രജ്ഞരായ കോൺഗ്രസ് നേതാക്കളും, ജനപ്രതിനിധികളും ഉൾപ്പെടുന്ന സീനിയർ സിറ്റിസൺ കോൺഗ്രസ് ജീവകാരുണ്യപ്രവർത്തനങ്ങളിലും, തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളുടെ മാർഗ്ഗരേഖാ സൃഷ്ടിയിലും മുതിർന്ന പൗരന്മാരുടെ സംഭാവനകൾ സമൂഹം നിശ്ചയമായും ഉപയോഗപ്പെടുത്തേണ്ടതുണ്ട്. സംഘടനയുടെ നേതൃത്വത്തിൽ ഒരു ചാരിറ്റി സൊസൈറ്റി രൂപീകരിക്കുവാനും മാസത്തിൽ ഏറ്റവും ചുരുങ്ങിയത് രണ്ട് ജീവകാരുണ്യ പ്രവർത്തനങ്ങളെങ്കിലും നടത്തുവാനും യോഗം തീരുമാനിച്ചു.
കെ.വി. പോക്കർ ഹാജി (പ്രസിഡണ്ട്), ഇ.വി. അബ്രഹാം (ഓർഗനൈസിംഗ് സെക്രട്ടറി), രാജീവൻ മാനന്തവാടി (ട്രഷറർ), സി.പി. വർഗ്ഗീസ്, പി.ടി. ഗോപാലകുറുപ്പ്, സരസമ്മ ടീച്ചർ, എ.പി. ശ്രീകുമാർ, വി.എ. മജീദ്, എ. പ്രഭാകരൻ മാസ്റ്റർ, എൻ.ആർ. സോമൻ എന്നിവരെ ഭാരവാഹികളായി തെരഞ്ഞെടുത്തു. 25 അംഗ കമ്മിറ്റി രൂപീകരിച്ചു.
കെ.വി. പോക്കർ ഹാജി അദ്ധ്യക്ഷത വഹിച്ചു. ഒ.വി. അപ്പച്ചൻ, വി.വി. നാരായണ വാര്യർ, ജോർജ്ജ് മുണ്ടക്കൽ, ആർ. രാജൻ, പി. ചന്ദ്രൻ, കെ.കെ. ജേക്കബ്, എ.എം. ശാന്തകുമാരി തുടങ്ങിയവർ സംസാരിച്ചു.
Leave a Reply