April 30, 2026

ഡിവൈഎഫ്ഐ പോസ്റ്റ് ഓഫീസിലേക്ക് പ്രതിഷേധ മാർച്ച് നടത്തി

0
20240702 205025
By ന്യൂസ് വയനാട് ബ്യൂറോ

കൽപ്പറ്റ : നീറ്റ്, നെറ്റ് പരീക്ഷാച്ചതി അവസാനിപ്പിക്കണമെന്നും കേന്ദ്രസർക്കാർ വിദ്യാർത്ഥികളുടെ ഭാവി തുലയ്ക്കരുതെന്നും മുദ്രാവാക്യം ഉയർത്തി ഡിവൈഎഫ്ഐ കൽപ്പറ്റ പോസ്റ്റ് ഓഫീസിലേക്ക് മാർച്ച് നടത്തി. ഡിവൈഎഫ്ഐ ജില്ലാകമ്മിറ്റി ഓഫീസായ പി ബിജു സ്‌മാരക യൂത്ത് സെൻ്ററിൽ നിന്ന് ആരംഭിച്ച പ്രകടനം നഗരം ചുറ്റിയശേഷമാണ് പോസ്റ്റ് ഓഫീസിലേക്ക് എത്തിയത്.

കെഎസ്‌ടിഎ സംസ്ഥാന സെക്രട്ടറി പി ജെ ബിനേഷ് ഉദ്‌ഘാടനം ചെയ്‌തു. ജില്ലാ പ്രസിഡൻ്റ് കെ എം ഫ്രാൻസിസ് അധ്യക്ഷനായി. ജില്ലാ സെക്രട്ടറി കെ റഫീഖ് സ്വാഗതവും ട്രഷറർ കെ ആർ ജിതിൻ നന്ദിയും പറഞ്ഞു. സംസ്ഥാന കമ്മിറ്റിയംഗം ഷിജി ഷിബു, എം രമേഷ്, അർജുൻ ഗോപാൽ, ജോബിസൺ ജെയിംസ്, കെ മുഹമ്മദാലി എന്നിവർ സംസാരിച്ചു.

Ad
Ad
Ad

Leave a Reply

Leave a Reply

Your email address will not be published. Required fields are marked *