October 30, 2026

യാത്രയയപ്പ് നൽകി

0
20240706 172851
By ന്യൂസ് വയനാട് ബ്യൂറോ

ചെന്നലോട്: തരിയോട് ഗ്രാമപഞ്ചായത്തിലെ ചെന്നലോട് വാർഡിൽ ശാന്തിനഗർ അംഗൻവാടിയിൽ 17 വർഷക്കാലം അധ്യാപികയായി സേവനമനുഷ്ഠിച്ച ആലീസ് മാത്യുവിന് വാർഡ് വികസന സമിതിയുടെ നേതൃത്വത്തിൽ യാത്രയയപ്പ് നൽകി. വാർഡ് മെമ്പറും തരിയോട് ഗ്രാമപഞ്ചായത്ത് ആരോഗ്യ വിദ്യാഭ്യാസ സ്ഥിരം സമിതി അധ്യക്ഷനുമായ ഷമീം പാറക്കണ്ടി ഉപഹാരം നൽകി. വികസന സമിതി അംഗം ടി ഡി ജോയ് അധ്യക്ഷത വഹിച്ചു. ഐസിഡിഎസ് സൂപ്പർവൈസർ എൻ ജി ജിഷ മുഖ്യാതിഥിയായി. എ കെ മുബഷിർ, സി ദിലീപ് കുമാർ, ലിസി എബി, ശാന്തി അനിൽ, ഉചിത ജോസഫ്, അന്നമ്മ തോമസ്, പ്രിൻസി തോമസ്, മേരി മാത്യു, സ്വപ്ന ദിലീപ്, എം എ മേരിക്കുട്ടി, ലില്ലി കുര്യൻ തുടങ്ങിയവർ സംസാരിച്ചു.

Ad
Ad

Leave a Reply

Leave a Reply

Your email address will not be published. Required fields are marked *