ജീവനക്കാരെ വഞ്ചിക്കുന്ന ഇടതു നയം അവസാനിപ്പിക്കണം : എ.പി. സുനില്‍
കല്‍പ്പറ്റ: സര്‍ക്കാര്‍ ജീവനക്കാരെ പറഞ്ഞു പറ്റിക്കുന്ന നയമാണ് ഇടതു സര്‍ക്കാര്‍ കഴിഞ്ഞ എട്ടു വര്‍ഷമായി തുടരുന്നതെന്നും, ശക്തമായ പ്രക്ഷോഭങ്ങളിലൂടെ ഇടതു വഞ്ചന തുറന്ന് കാട്ടിയതിന്റെ ഫലമാണ് ലോക്‌സഭാ തെരഞ്ഞെടുപ്പില്‍ പ്രതിഫലിച്ചതെന്നും കേരള എന്‍.ജി.ഒ അസോസിയേഷന്‍ സംസ്ഥാന വൈസ് പ്രസിഡന്റ് എ.പി. സുനില്‍ അഭിപ്രായപ്പെട്ടു. സിവില്‍ സ്റ്റേഷന്‍ ബ്രാഞ്ചിന്റെ വാര്‍ഷിക സമ്മേളനം ഉദ്ഘാടനം ചെയ്തു സംസാരിക്കുകയായിരുന്നു അദ്ദേഹം. ജില്ലാ പ്രസിഡന്റ് മോബിഷ് . പി. തോമസ് മുഖ്യപ്രഭാഷണം നടത്തി.
ബ്രാഞ്ച് പ്രസിഡന്റ് ലൈജു ചാക്കോ അധ്യക്ഷത വഹിച്ചു. പി.ജെ.ഷൈജു, ഹനീഫ ചിറക്കല്‍, കെ.ടി. ഷാജി, എന്‍.ജെ. ഷിബു, സജി ജോണ്‍, ടി.അജിത്ത്കുമാര്‍, ഇ.എസ്. ബെന്നി, പി.ജെ. ഷിജു, എം.വി. സതീഷ്, എം.ജി. അനില്‍കുമാര്‍, ഗ്ലോറിന്‍ സെക്വീര, ഷെറിന്‍ ക്രിസ്റ്റഫര്‍, ജിനി കെ.സി, സി. ആര്‍ അഭിജിത്ത് തുടങ്ങിയവര്‍ സംസാരിച്ചു.
Leave a Reply