ഉമ്മൻചാണ്ടി അനുസ്മരണം കാരുണ്യ സ്പർശം
മാനന്തവാടി: ബ്ലോക്ക് കോൺഗ്രസ് കമ്മിറ്റിയുടെ ആഭിമുഖ്യത്തിൽ ഉമ്മൻചാണ്ടി അനുസ്മരണ പരിപാടി കാരുണ്യ സ്പർശം എന്ന പേരിൽ മാനന്തവാടി സംഘടിപ്പിച്ചു. സമാനതകളില്ലാത്ത മാനുഷിക മൂല്യങ്ങൾ സമൂഹത്തിന് പകർന്നു നൽകിയ ഉദാത്ത വ്യക്തിത്വത്തിന്റെ ഉടമയായിരുന്നു ശ്രീമാൻ ഉമ്മൻചാണ്ടി എന്ന് അനുസ്മരണ സമ്മേളനം ഉദ്ഘാടനം ചെയ്തുകൊണ്ട് കെപിസിസി എക്സിക്യൂട്ടീവ് മെമ്പർ സി കെ എൽ പൗലോസ് ഓർമിപ്പിച്ചു. ഒരു പൊതുപ്രവർത്തകന് എല്ലാതലത്തിലും മാതൃകയാക്കാൻ പറ്റുന്ന വ്യക്തിത്വമാണ് ഉമ്മൻചാണ്ടിയുടെതെന്നും എതിരാളികളോട് പോലും സഹിഷ്ണുതയോടു കൂടി പെരുമാറുന്നത് അദ്ദേഹത്തിൻറെ മഹത്വം ഉയർത്തുന്നു എന്നും ഉദ്ഘാടകൻ കൂട്ടിച്ചേർത്തു.
ഉമ്മൻചാണ്ടിയുടെ അനുസ്മരണ വേദി ജീവകാരുണ്യ പ്രവർത്തനങ്ങളുടെ കൂടി വേദിയായി മാറുകയായിരുന്നു. തിരുനെല്ലി മാനന്തവാടി തവിഞ്ഞാൽ പഞ്ചായത്തുകളിലെ ആരോഗ്യ കേന്ദ്രങ്ങൾക്ക് കീഴിലുള്ള പെയിൻ ആൻഡ് പാലിയേറ്റീവ് വിഭാഗത്തിന് വീൽചെയറുകൾ സമർപ്പിച്ചു വിവിധ അഗതിമന്ദിരങ്ങൾക്ക് ധാന്യങ്ങൾ സംഭാവന നൽകിയും മാനന്തവാടി പരിസരത്തെ ആറോളം ജീവകാരുണ്യ പ്രവർത്തകരെ ആദരിച്ചുകൊണ്ടുമാണ് അനുസ്മരണ സമ്മേളനം നടത്തിയത്. എ എം നിഷാന്ത് അധ്യക്ഷത വഹിച്ചു അഡ്വക്കേറ്റ് എം കെ വർഗീസ് അനുസ്മരണ പ്രഭാഷണം നടത്തി ജോർജ് പിവി എംജി ബിജു ശ്രീകാന്ത് പട്ടയൻസില്‍വി തോമസ് പ്രഭാകരമാസ്റ്റർ സുനിൽ ആലിക്കൽ പി എം ബെന്നി അസീസ് വാളാട് ശശികുമാർ രത്നവല്ലി ജേക്കബ് സെബാസ്റ്റ്യൻ ഷാജി ഷിബു കെ ജോർജ്, ഗിരിജ മോഹൻദാസ് സതീഷ് കാട്ടിക്കുളം ടോമി ഓടയ്ക്കൽ ജോൺസൺ കെ വി തുടങ്ങിയവർ സംസാരിച്ചു.





Leave a Reply