മലബാര്‍ ദേവസ്വത്തിനു കീഴിലുള്ള ക്ഷേത്രം ജീവനക്കാര്‍ക്ക് വേതനം ലഭിക്കുന്നില്ല
കല്‍പ്പറ്റ: മലബാര്‍ ദേവസ്വത്തിനു കീഴിലുള്ള ക്ഷേത്രങ്ങളിലെ ജീവനക്കാര്‍ക്ക് വേതനം യഥാസമയം ലഭ്യമാക്കണമെന്ന് അഞ്ചുക്കുന്നില്‍ ചേര്‍ന്ന യോഗക്ഷേമസഭ ജില്ലാ വാര്‍ഷിക യോഗം ആവശ്യപ്പെട്ടു. വേതന കാര്യത്തില്‍ നീതിപീഠത്തിന്റെ ഉത്തരവുണ്ടെങ്കിലും സര്‍ക്കാര്‍ വേണ്ടത്ര ജാഗ്രത പാലിക്കുന്നില്ലെന്ന് യോഗം കുറ്റപ്പെടുത്തി. സര്‍ക്കാരിനും ദേവസ്വം ബോര്‍ഡിനുമെതിരെ അഖില കേരള ശാന്തി ക്ഷേമ യൂണിയന്‍ നടത്തുന്ന സമരത്തിന് പിന്തുണ നല്‍കാന്‍ തീരുമാനിച്ചു.
സംസ്ഥാന സമിതി അംഗം ഈശ്വരന്‍ മാടമന ഉദ്ഘാടനം ചെയ്തു. ജില്ലാ പ്രസിഡന്റ് ഇന്‍ ചാര്‍ജ് മേക്കാട് ശങ്കരന്‍ നമ്പൂതിരി അധ്യക്ഷത വഹിച്ചു. സെക്രട്ടറി മരങ്ങാട് കേശവന്‍ നമ്പൂതിരി റിപ്പോര്‍ട്ടും ട്രഷറര്‍ സുബ്രഹ്മണ്യന്‍ രമണി സ്വാമി വരവുചെലവ് കണക്കും അവതരിപ്പിച്ചു. വനിതാ വിഭാഗം റിപ്പോര്‍ട്ട് ജില്ലാ സെക്രട്ടറി പൂളക്കല്‍ പെരികമന അമ്പിളി മധുസൂദനന്‍, യുവജന വിഭാഗം റിപ്പോര്‍ട്ട് ജില്ലാ പ്രസിഡന്റ് പുതിയില്ലം ശ്രീനാഥ് എന്നിവര്‍ അവതരിപ്പിച്ചു. പരിമംഗലം പുതിയില്ലം വത്സല അന്തര്‍ജനം, രാജേന്ദ്രന്‍ മാടമന, മരനെല്ലി മോഹനന്‍ നമ്പൂതിരി, മരങ്ങാട് ശംഭു നമ്പൂതിരി, കുംഭന്‍ ഉണ്ണികൃഷ്ണന്‍ നമ്പൂതിരി, പുളക്കല്‍ പെരികമന ശ്രീനിവാസന്‍ നമ്പൂതിരി, പെരിങ്ങോട് ജയകൃഷ്ണന്‍ നമ്പൂതിരി എന്നിവര്‍ പ്രസംഗിച്ചു.





Leave a Reply