മേപ്പാടി പ്രദേശത്ത് ശക്തമായ മഴ
മേപ്പാടി: മേഖലയിലെ മുണ്ടക്കൈ, ചൂരൽമല, പുത്തുമല പ്രദേശങ്ങളിൽ കനത്ത മഴ തുടരുന്നു. നിർത്താതെ പെയ്യുന്ന മഴയെ തുടർന്ന് മുണ്ടക്കെ പുഴയിൽ മല വെള്ളപ്പാച്ചിലുണ്ടായി. കൂടാതെ എട്ടാം നമ്പർ ഭാഗത്ത് ചെറിയ രീതിയിൽ മണ്ണിടിച്ചിൽ ഉണ്ടായതായി സൂചനയുണ്ടെന്ന് നാട്ടുകാർ പറഞ്ഞു. പുഴയോട് ചേർന്ന് താമസിക്കുന്ന ചില കുടുംബങ്ങളെ മുൻകരുതലിൻ്റെ ഭാഗമായി സുരക്ഷിത സ്ഥാനങ്ങളിലേക്ക് മാറ്റിയിട്ടുണ്ട്.
Leave a Reply