കനത്ത മഴയിൽ ചോർന്നൊലിക്കുന്ന വീടുകളിൽ താമസിക്കുന്ന കുടുംബങ്ങൾക്ക് ആശ്വാസവുമായി നാഷണൽ ഫാർമർ പ്രൊഡ്യൂസർ ഓർഗനൈസേഷൻ.
കൽപ്പറ്റ : വയനാട് ജില്ലയിലെ അമ്പതിലധികം കുടുംബങ്ങൾക്ക് മേൽക്കൂരയിൽ വലിച്ചു കെട്ടാൻ എൻ.എഫ്.പി.ഒ. ടാർപോളിൻ വിതരണം ചെയ്തു. കനത്ത മഴയിൽ വീടുകൾ ചോർന്നൊലിക്കുന്നതിനാൽ വൃദ്ധരും രോഗികളും കുട്ടികളും അടക്കമുള്ള നിരവധിപേർ തണുത്തുവിറച്ച് കിടന്നുറങ്ങാൻ പോലും കഴിയാതെ ബുദ്ധിമുട്ടുന്ന അവസ്ഥ ശ്രദ്ധയിൽപ്പെട്ടതിനെ തുടർന്നാണ് കർഷക സമൂഹം തങ്ങളാലാവും വിധം ഈ കുടുംബങ്ങളെ സഹായിച്ചത്. മറുനാടൻ കർഷകരുടെ കൂട്ടായ്മയായ എൻ.എഫ്.പി ഒ.യുടെ ചാരിറ്റി വിഭാഗമാണ് മഴയിൽ ഇത്തരം സേവന പ്രവർത്തനം നടത്തിയത്. സുൽത്താൻബത്തേരി എം.എൽ.എ ഐ. സി ബാലകൃഷ്ണൻ വിതരണ ഉദ്ഘാടനം നിർവഹിച്ചു. എൻ എഫ് പി ഓ ചെയർമാൻ ഫിലിപ്പ് ജോർജ്, ചീഫ് കോഡിനേറ്റർ തോമസ് മിറർ ,ചാരിറ്റി വിഭാഗം ചെയർമാൻ വി. വി സെബാസ്റ്റ്യൻ നടവയൽ, കൺവീനർ ജോസ് കെ പി പാടിച്ചിറ തുടങ്ങിയവരുടെ നേതൃത്വത്തിൽ ഭാരവാഹികൾ വയനാടിന്റെ വിവിധ ഭാഗങ്ങളിൽ വീടുകളിൽ നേരിട്ടെത്തിയാണ് രണ്ടായിരത്തിലധികം രൂപ വിലയുള്ള ടാർപോളിൻ നൽകിയത്.
Leave a Reply