കേന്ദ്ര സഹായം ഉറപ്പ് നൽകി – മുഖ്യമന്ത്രി
മേപ്പാടി : ചൂരൽമല ദുരന്തത്തിന്റെ പശ്ചാത്തലത്തിൽ കേ ന്ദ്ര സർക്കാരിൽ നിന്ന് സഹായം ഉറപ്പു നൽകിയി ട്ടുണ്ടെന്ന് മുഖ്യമന്ത്രി. മണ്ണിനടിയിലുള്ള മൃതദേഹങ്ങൾ കണ്ടെത്താൻ 2 പോലീസ് നായകളുടെ സേവനം. ദു രന്തത്തിൽ മരിച്ചവരുടെ പോസ്റ്റുമോർട്ടം നടപടിക ൾക്ക് വയനാടിന് പുറമെ കോഴിക്കോടു നിന്നുള്ള സംഘത്തേയും ചുമതലപ്പെടുത്തി. ഭക്ഷണവും മ റ്റ് അവശ്യവസ്തുക്കളും എത്തിക്കാൻ നടപടി സ്വീ കരിച്ചു. റേഷൻകടകളിലും സപ്ലൈകോയിലും അ വശ്യവസ്തുക്കൾ എത്തിക്കാൻ നിർദേശം നൽകി. അവധിയിലുളള ആരോഗ്യപ്രവർത്തകർ അടിയ ന്തിരമായി ജോലിയിൽ പ്രവേശിക്കാൻ നിർദേശം നൽകി. ആശുപത്രികളിൽ അധിക സൗകര്യമൊ രുക്കി. സ്വകാര്യ ആശുപത്രികളുടെ സഹായം തേ ടുമെന്നും മുഖ്യമന്ത്രി.
Leave a Reply