മുണ്ടക്കൈ ദുരന്തം; മരണം 151 ആയി
മേപ്പാടി. മുണ്ടക്കൈയിലും, അട്ട മലയിലും രണ്ടാം ദിനം തിരച്ചിൽ ആരംഭിച്ചു.
കാണാതായവർ 100ലധികം പേരെന്ന് സൂചന. ദുരന്തഭൂമിയിൽ
151 പേർ മരിച്ചു.
നാല് സംഘങ്ങളായാണ് തിരച്ചിൽ തുടരുന്നത്.
ചൂരൽ മല , വെള്ളരിമല, മുണ്ടക്കൈ ഭാഗങ്ങളിലാണ് തിരച്ചിൽ തുടരുന്നത്.
മുണ്ടക്കൈ പുഴ ഗതി മാറി ഒഴുകുകയാണ്.
രക്ഷാ ദൗത്യത്തിന് ഇന്ത്യൻ വായുസേനയുടെ ഹെലികോപ്ടർ, സൈന്യം, ഫയർഫോഴ്സ്, എൻ ഡിആർ എഫ് പോലിസ് തുടങ്ങിയ എല്ലാ സർക്കാർ സംവിധാനങ്ങളും നേതൃത്വം നൽകുന്നുണ്ട്
61 പേരടങ്ങിയ എൻ.ഡി.ആർ.എഫ് നാല് ടീം, അഗ്‌നിരക്ഷാസേനയുടെ 320 അംഗ ടീം, വനംവകുപ്പിന്റെ 55 അംഗങ്ങൾ, പോലീസിന്റെ 350 അംഗടീം, ആർമിയുടെ 67 അംഗ ടീം തുടങ്ങിയവർ രക്ഷാപ്രവർത്തനത്തിന് നേതൃത്വം നൽകുന്നുണ്ട്. കൂടാതെ നൂറുകണക്കിനാളുകളും രക്ഷാപ്രവർത്തന ദൗത്യത്തിൽ ഏർപ്പെടുകയാണ്.
കൂടുതൽ സൈന്യം രാവിലെ എത്തും. നിലവിലെ പാലം തകർന്നത് പുനർ നിർമിക്കാനുള്ള സത്വര ശ്രമം നടക്കും. താൽക്കാലിക പാലത്തിലൂടെ യാണ് ഇന്നലെ രക്ഷാപ്രവർത്തനം നടത്തിയത്. അതി സാഹസിക രക്ഷാപ്രവർത്തനമാണ് ഇവിടെ നടക്കുന്നത്.
Leave a Reply