കണ്ണുനീർ താഴ് വാരം; സ്വപ്നങ്ങൾ ഇവിടെ എരിഞ്ഞടങ്ങുന്നു
മേപ്പാടി: ദേശം നടുങ്ങിയ ദുരന്തം ,കണ്ണീരും വിലാപങ്ങളുമായി ഒരു പറ്റം മനുഷ്യർ.
മുണ്ടക്കെ ദുരന്തത്തിൽ മരിച്ചവരുടെ നിലവിളിയിൽ മേപ്പാടിയിലെ പൊതുശ്മാശനം വിറങ്ങലിച്ചു. ചൊവ്വാഴ്ച രാത്രിഏഴ്മുതൽ ബുധനാഴ്ച പുലർച്ചെ മൂന്ന് വരെ 15 മൃതശരീരങ്ങളാണ് ഈ ശ്മശാനത്തിൽ എരിഞ്ഞടങ്ങിയത്. രാവിലെ ഏഴ് മുതൽ വീണ്ടും മൃതദേഹങ്ങൾ സംസ്കരിച്ചു തുടങ്ങി. ഉറ്റവരുടെയും ബന്ധുക്കളുടെയും മൃതദേഹങ്ങൾ ഒരു നോക്ക് കാണാൻ നിരവധിയാളുകളാണ് ഇവിടെ എത്തുന്നത്. മുഖം പോലും കാണാൻ പറ്റാത്ത ഒട്ടനവധി മൃതദേഹങ്ങൾ കണ്ണീർ നൊമ്പരമായി. സന്നദ്ധ പ്രവർത്തകരടക്കമുള്ളവരണ് സംസ്കാര ചടങ്ങുകൾക്ക് നേതൃത്വം നൽകുന്നത്. അവസാനമായി വീടുകളിലേക്ക് തിരിച്ചെത്താൻ കഴിയാത്ത വിധം എല്ലാം നഷ്ടപ്പെട്ടവരുട നൊമ്പരങ്ങളാണ് ഇവിടെ എരിഞ്ഞടങ്ങുന്നത്.
Leave a Reply