September 9, 2024

നൂറിന്മേൽ വീടുകൾ വച്ച് നൽകും; കോൺഗ്രസിന്റെ ഉറപ്പ് രാഹുൽ ഗാന്ധി 

0
20240802 213256

മേപ്പാടി: മുണ്ടക്കൈ ദുരന്തത്തിൽ ഇരകളയവർക്ക് നൂറിന് മേൽ വീടുകൾ കോൺഗ്രസ് വച്ച് നൽകുമെന്ന് ലോകസഭ പ്രതിപക്ഷ നേതാവ് രാഹുൽ ഗാന്ധി. മേപ്പാടിയിലെ പഞ്ചായത്ത് ജനപ്രതിനിധികളുമായി നടത്തിയ ആശയവിനിമയത്തിന് ശേഷം മാധ്യമങ്ങളോട് സംസാരിക്കുകയായിരുന്നു രാഹുൽ ഗാന്ധി. രക്ഷാ പ്രവർത്തനത്തിന് വേണ്ട എല്ലാ സഹകരണവും നൽകുകയും കേന്ദ്ര സർക്കാരിൽ ആവശ്യമായ ഇടപെടൽ നടത്തുമെന്നും അദ്ദേഹം പറഞ്ഞു. എ.ഐ.സി.സി. ജനറൽ സെക്രട്ടറി പ്രിയങ്ക ഗാന്ധി, കെ.സി. വേണുഗോപാൽ എം. പി., പ്രതിപക്ഷ നേതാവ് വി. ഡി. സതീശൻ, കെ. പി. സി. സി. പ്രസിഡന്റ് കെ. സുധാകരൻ എം. പി. രാജ്മോഹൻ ഉണ്ണിത്താൻ എം.പി., എം. കെ. രാഘവൻ എം. പി., ടി. സിദ്ദിഖ് എം. എൽ. എ., ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് ഷംഷാദ് മരിക്കാർ, ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് ഗിരിജ കൃഷ്ണൻ, മേപ്പാടി ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് ബാബു കെ., പഞ്ചായത്ത് അംഗങ്ങൾ തുടങ്ങിയവർ സന്നിഹിതരായിരുന്നു.

Ad
Ad
Ad

Leave a Reply

Leave a Reply

Your email address will not be published. Required fields are marked *