കാലപ്പഴക്കം ചെന്ന കെട്ടിടങ്ങള്‍ പരിശോധിച്ച് ജനങ്ങളുടെ സുരക്ഷ ഉറപ്പ് വരുത്തണം; യൂത്ത് ലീഗ് മുനിസിപ്പല്‍ കമ്മിറ്റി
മാനന്തവാടി : പതിറ്റാണ്ടുകള്‍ പഴക്കമുളള കെട്ടിടങ്ങള്‍ വ്യവസ്ഥാപിതമായി പരിശോധിച്ച് ടൗണിലെത്തുന്ന ജനങ്ങളുടെ സുരക്ഷ ഉറപ്പു വരുത്തണമെന്ന് മുസ്‌ലിം യൂത്ത് ലീഗ് മാനന്തവാടി മുനിസിപ്പല്‍ കമ്മിറ്റി ആവശ്യപ്പെട്ടു. വളരെ ശോചനീയ നിലയിലുളള പല കെട്ടിടങ്ങളും പുറം മിനുക്കിയാണ് അധികൃതരെ കബളിപ്പിക്കുന്നത്. കല്‍പ്പറ്റയില്‍ കഴിഞ്ഞ ദിവസം പഴയ കെട്ടിടം തകര്‍ന്നു വീണത് അധികൃതര്‍ മുന്നറിയിപ്പായി കരുതണമെന്നും എരുമത്തെരുവില്‍ മുമ്പ് ബില്‍ഡിംഗ് തകര്‍ന്ന് ഫൂട്പാത്തിലൂടെ നടന്നു പോകുന്നയാള്‍ മരണപ്പെട്ടത് വിസ്മരിക്കരുതെന്ന് അധികൃതരെ ഓര്‍മ്മപ്പെടുത്തുകയാണെന്നും യൂത്ത് ലീഗ് നേതാക്കള്‍ പ്രസ്താവിച്ചു. കബീര്‍ മാനന്തവാടി, ഷബീര്‍ സൂഫി, യാസിര്‍ ചിറക്കര എന്നിവര്‍ യോഗത്തില്‍ സംസാരിച്ചു.
Leave a Reply