June 23, 2026

സ്‌കൗട്ട് & ഗൈഡ് വിദ്യാർത്ഥികൾക്ക് യോഗ പരിശീലനം നൽകി

0
IMG_20260623_150302
By ന്യൂസ് വയനാട് ബ്യൂറോ

തൃശ്ശിലേരി: കേരള സർക്കാർ ആയുഷ് വകുപ്പ്, നാഷണൽ ആയുഷ് മിഷൻ ആയുഷ്ഗ്രാം, തൃശ്ശിലേരി ജി.എച്ച് . എസ്. എസ് എന്നിവയുടെ സംയുക്ത ആഭിമുഖ്യത്തിൽ അന്താരാഷ്ട്ര യോഗാ ദിനം ആചരിച്ചു. ഹെഡ്മാസ്റ്റർ ബിപിൻ എ യോഗ പരിശീലനത്തിൻ്റെ ഉദ്ഘാടനം നിർവ്വഹിച്ചു. ആയുഷ്ഗ്രാമം സ്പെഷ്യലിസ്റ്റ് മെഡിക്കൽ ഓഫീസർ ഡോ. സിജോ കുര്യാക്കോസ് അധ്യക്ഷത വഹിച്ചു. അന്താരാഷ്ട്ര യോഗ ദിനാചരണവുമായി ബന്ധപ്പെട്ടുള്ള പോസ്റ്റർ പ്രകാശനവും നടന്നു. സ്കൗട്ട് അധ്യാപിക പ്രബിത എം. കെ ആശംസകൾ അർപ്പിച്ചു സംസാരിച്ചു. ആയുഷ്ഗ്രാമം യോഗ ഡെമോൺസ്ട്രേറ്റർ അശ്വതി വി സ്കൗട്ട് വിദ്യാർത്ഥികൾക്കായി പ്രത്യേക യോഗ പരിശീലനവും നൽകി.ആയുഷ്ഗ്രാം അറ്റൻഡർ ബിബിൻ പി എഫ് പരിപാടികൾക്ക് വേണ്ട നേതൃത്വം നൽകി.

Ad
Ad
Ad

Leave a Reply

Leave a Reply

Your email address will not be published. Required fields are marked *