May 2, 2026

മുണ്ടക്കൈ ദുരന്തം; രണ്ടുകോടി ധനസഹായവുമായി റോട്ടറി ഇന്റർനാഷണൽ

0
Img 20240808 152026
By ന്യൂസ് വയനാട് ബ്യൂറോ

 

 

 

കൽപ്പറ്റ: മുണ്ടക്കൈ ഉരുൾപൊട്ടൽ ഇരകൾക്ക് പണമായി നൽകുന്നതിന് റോട്ടറി ഇന്റർനാഷണൽ ഡിസ്ട്രിക്ട് 3204 – രണ്ട് കോടി രൂപ ലഭ്യമാക്കും. മലപ്പുറം, കോഴിക്കോട്, വയനാട്, കണ്ണൂർ, കാസർഗോഡ്, മാഹി, ലക്ഷദ്വീപ് പ്രദേശങ്ങൾ ഉൾപ്പെടുന്ന ഡിസ്ട്രിക്ട് 3204ലെ 81 ക്ലബുകളിലുള്ള 3000 ഓളം അംഗങ്ങളിൽനിന്നാണ് ഇത്രയും തുക സമാഹരിക്കുക. ഓരോ ദുരന്തബാധിത കുടുംബത്തിനും നൽകേണ്ട തുക ജില്ലാ ഭരണകൂടവുമായി കൂടിയാലോചന നടത്തി തീരുമാനിക്കുമെന്ന് റോട്ടറി ഡിസ്ട്രിക്ട് ഗവർണർ ഡോ.സന്തോഷ് ശ്രീധർ, അഡൈ്‌വസർ വി.ജി. നയനാർ, നിയുക്ത ഗവർണർ ബിജോഷ് മാനുവൽ, സെക്രട്ടറി കെ. അരവിന്ദാക്ഷൻ, അസിസ്റ്റന്റ് ഗവർണർ വി.വി. സണ്ണി മൂലങ്കാവ്, സോണൽ ഫെസിലിറ്റേറ്റർ കെ.പി. രവീന്ദ്രനാഥ്, കൽപ്പറ്റ റോട്ടറി ക്ലബ് പ്രസിഡൻ്റ് സുരാജിത്ത് രാധാകൃഷ്ണൻ, സെക്രട്ടറി പി. സാജൻ, മെംബർ അഡ്വ.പി. ചാത്തുക്കുട്ടി എന്നിവർ വാർത്താസമ്മേളനത്തിൽ അറിയിച്ചു.

 

 

 

ദുരന്തം സംഭവിച്ചതുമുതൽ റോട്ടറി ക്ലബുകൾ സേവനരംഗത്ത് സജീവമാണ്. ജില്ലാ ഭരണകൂടവുമായി സഹകരിച്ച് ദുരിതാശ്വാസ ക്യാമ്പുകളിൽ സാധനങ്ങൾ എത്തിക്കുന്നുണ്ട്. സുൽത്താൻ ബത്തേരി സെൻട്രൽ ക്ലബ് നേത്ര, ഇഎൻടി ക്യാമ്പുകൾ നടത്തി ദുരന്തബാധിതർക്ക് കണ്ണട നൽകുന്നുണ്ട്. കൽപ്പറ്റ റോട്ടറി ക്ലബ് ജില്ലയിലെ മറ്റു ക്ലബുകളുമായി സഹകരിച്ച് ക്യാമ്പുകളിൽ ബയോ ടോയലെറ്റ് ഒരുക്കിയിട്ടുണ്ട്. മൃതദേഹങ്ങൾ വീണ്ടെടുക്കുന്നതിലും സംരക്ഷിക്കുന്നതിലും നിലമ്പൂർ റോട്ടറി ക്ലബ് മുൻനിരയിലാണ്. കർണാടക, തമിഴ്നാട് സംസ്ഥാനങ്ങളിൽനിന്നുള്ള ക്ലബുകൾ വിവിധ തരത്തിൽ സഹായം ലഭ്യമാക്കുന്നുണ്ട്. ദുരന്തബാധിതർക്കു നൽകുന്നതിന് തിരുനെൽവേലി റോട്ടറി ക്ലബ് ഒരു ലോഡ് വസ്ത്രങ്ങൾ എത്തിച്ചു. റോട്ടറി ഇന്ത്യ ഹ്യുമാനിറ്റി ഫൗണ്ടേഷൻ 150 ഷെൽറ്റർ ബോക്സുകൾ അടുത്ത ദിവസം കൽപ്പറ്റയിൽ എത്തിക്കും. 50 ഇനം ഗൃഹോപകരണങ്ങൾ അടങ്ങുന്നതാണ് ഓരോ ബോക്സു‌സും. ദുരന്തബാധിതർക്ക് റോട്ടറി ഫൗണ്ടേഷൻ ഗ്രാൻ്റ് ലഭ്യമാക്കുന്നതിന് നടപടികൾ ആരംഭിച്ചിട്ടുണ്ട്. ദുരന്തബാധിതരെ തൊഴിൽ മേഖലയിലേക്കു മടങ്ങാൻ പ്രാപ്തരാക്കുന്ന പ്രവർത്തനങ്ങൾ നടത്തും. വിദ്യാർഥികൾക്ക് കൈത്താങ്ങ് നൽകുമെന്നും റോട്ടറി ഭാരവാഹികൾ പറഞ്ഞു.

Ad
Ad
Ad

Leave a Reply

Leave a Reply

Your email address will not be published. Required fields are marked *