കോളേജ് വിദ്യാർത്ഥികൾക്ക് കോർഡിനേഷൻ സെൽ ആരംഭിച്ചു
കൽപ്പറ്റ: വയനാട് ഉരുൾപൊട്ടൽ ബാധിച്ച പ്രദേശങ്ങളിലെ കോളേജ് വിദ്യാർഥികളുടെ പ്രശ്നപരിഹാരത്തിനും പുനരാധിവാസ പ്രവർത്തനങ്ങളെ ഏകോപിപ്പിക്കുന്നതിനുമായി ഉന്നത വിദ്യാഭ്യാസ വകുപ്പിൻ്റെ കോർഡിനേഷൻ സെൽ കൽപ്പറ്റ എൻ.എം.എസ്.എം ഗവ. കോളേജിൽ പ്രവർത്തനം തുടങ്ങി. സർക്കാർ, എയ്ഡഡ്, അൺഎയ്‌ഡഡ് സ്ഥാപനങ്ങൾ, എൻജിനീയറിങ് കോളേജുകൾ, പോളിടെക്നിക്കുകൾ ഉൾപ്പെടെ ഉന്നത വിദ്യാഭ്യാസ സ്ഥാപനങ്ങളിലെ ദുരന്ത ബാധിതരായ വിദ്യാർഥികൾക്ക് ഇവിടെ നിന്ന് ആവശ്യമായ സേവനം ലഭിക്കും. നഷ്‌ടപ്പെട്ട സർട്ടിഫിക്കറ്റുകൾ ലഭ്യമാക്കുക, പരീക്ഷ എഴുതാനുള്ള സംവിധാനങ്ങൾ ഒരുക്കുക, പുനരധിവാസ നടപടികൾ കൈക്കൊള്ളുക എന്നിവയാണ് സെല്ലിന്റെ ചുമതല. ജില്ലയിലെ മുഴുവൻ ഉന്നത വിദ്യാഭ്യാസ സ്ഥാപനങ്ങളിലെയും അധ്യാപക പ്രതിനിധികളെ ഉൾകൊള്ളിച്ചാണ് സെല്ലിന്റെ പ്രവർത്തനം.
വിവരശേഖരണത്തിന് അധ്യാപകരുടെ നേതൃത്വത്തിൽ ദുരിതാശ്വാസ ക്യാമ്പുകളിൽ ഹെൽപ്പ് ഡെസ്ക്‌കും ഉടൻ ആരംഭിക്കും. കോർഡിനേഷൻ സെല്ലിൻ്റെ നോഡൽ ഓഫീസറായി കൽപറ്റ ഗവ കോളേജ് അധ്യാപകൻ സോബിൻ വർഗീസിനെ ചുമതലപ്പെടുത്തി. 9496810543 എന്ന നമ്പറിൽ സെല്ലുമായി ബന്ധപ്പെടാം.





Leave a Reply