കേരള ഖാദി ഓണം റിബേറ്റ് തുടങ്ങി
കൽപ്പറ്റ:
കേരള ഖാദി ഗ്രാമ വ്യവസായ ബോർഡിൻ്റെ കീഴിൽ ഓണം റിബേറ്റ് വിപണനം എല്ലാ വർഷത്തെ പോലെ ഈ വർഷവും 08.08.2024 മുതൽ 14.09.2024 വരെ നടത്തുന്നു.
ജില്ലാതല ഉദ്ഘാടനം കൽപ്പറ്റ പള്ളിതാഴെ റോഡിലുള്ള ഖാദി ഗ്രാമ സൌഭാഗ്യയിൽ വെച്ച് വയനാട് ജില്ലാ പഞ്ചായത്ത് ക്ഷേമകാര്യ സ്റ്റാൻഡിങ് കമ്മിറ്റി ചെയർമാൻ ജുനൈദ് കൈപ്പാണി നിർവ്വഹിച്ചു.
മുണ്ടക്കൈ ഉരുൾപൊട്ടലിൽ വിടപറഞ്ഞ പ്രിയപ്പെട്ടവർക്ക് അനുശോചനം രേഖപ്പെടുത്തുകയും മൗനപ്രാർത്ഥന നടത്തുകയും ചെയ്തുകൊണ്ടായിരുന്നു ചടങ്ങ് ക്രമീകരിച്ചത്.
ഖാദി ഉൽപ്പന്നങ്ങൾക്ക് 30% സർക്കാർ റിബേറ്റ് നൽകുന്നതാണ്. ഓണം വിപണനത്തിന്റെ ഭാഗമായി സമ്മാനപദ്ധതിയും ഏർപ്പെടുത്തിയിട്ടുണ്ട്. ആഴ്ചതോറുമുള്ള ഓരോ 1000 രൂപയുടെ പർച്ചേഴ്‌സിനും ഒന്നാം സമ്മാനം 5000/-രൂപയുടെ ഖാദി ഉൽപ്പന്നങ്ങളും, രണ്ടാം സമ്മാനം 3000/-രൂപയുടെ ഖാദി ഉൽപ്പന്നങ്ങളും, മുന്നാം സമ്മാനം 1000 രൂപയുടെ ഖാദി ഉൽപ്പന്നങ്ങളും വാങ്ങുന്നതിന് ഗിഫ്റ്റ് വൌച്ചർ സമ്മാനമായി നൽകുന്നതാണ്.
സർക്കാർ / അർദ്ധ സർക്കാർ/പൊതുമേഖലാ സ്ഥാപനങ്ങൾ/ബാങ്കുകൾ എന്നി ജീവനക്കാർ
ഗവ:ഉത്തരവുപ്രകാരം ആഴ്‌ചയിൽ ഒരു ദിവസം ഖാദി ധരിക്കണമെന്നും ടെണ്ടർ നടപടികൾ ഇല്ലാതെ നേരിട്ട് വിൽപ്പന നടത്തുന്നതിനുള്ള അനുമതിയുമെല്ലാം നടപ്പിലാക്കി വരുന്നു. മേളയിൽ വിവിധങ്ങളായ കോട്ടൺമുണ്ടുകൾ, ഷർട്ടുകൾ, ബെഡ്, തലയണ, കോട്ടൺ/സിൽക്ക് സാരികൾ,ബെഡ് ഷീറ്റ്, പുതപ്പ്, ഗ്രാമീണ ഉൽപ്പന്നങ്ങളായ തേന്, മരച്ചക്കിലാട്ടിയ എണ്ണ, സോപ്പ്, സോപ്പ് പൌഡർ, നീരജ/അലൈവ് (സ്റ്റിഫ് ആൻ്റ് ഷൈൻ) എന്നീ ഉൽപ്പന്നങ്ങൾ മേളയിൽ ലഭ്യമാണ്.
12500 റോളം തൊഴിലാളികൾ തൊഴിൽ ചെയ്തു വരുന്ന മേഖലയാണ് ഖാദി. വയനാടിൻ്റെ ഇപ്പോഴത്തെ അവസ്ഥയിൽഖാദി മേഖലയെ സംരക്ഷിക്കണമെങ്കിൽ ഖാദി ഉൽപ്പന്നങ്ങൾ ജനങ്ങളിലേക്ക് എത്തിക്കുക എന്നുള്ളതാണ് പ്രധാനമെന്ന് അധികൃതർ പറഞ്ഞു.
Leave a Reply