ഇരുളത്ത് കാട്ടുപോത്തിന്റെ ആക്രമണത്തിൽ രണ്ടു പേർക്ക് പരിക്ക്
ഇരുളം: മാതമംഗലത്ത് കാട്ടുപോത്തിന്റെ ആക്രമണത്തിൽ രണ്ടു പേർക്ക് പരിക്ക്. പുകലമാളം മാളപ്പാടി നഗറിലെ സുശീല (44), മണികണ്ഠൻ (20) എന്നിവർക്കാണ് പരിക്കേറ്റത്. ഇവർ കൃഷിയിടത്തി ൽ ജോലി ചെയ്യുന്നതിനിടെയായിരുന്നു ആക്രമണം. സാരമായി പരിക്കേറ്റ സുശീലയെ കോഴിക്കോട് മെഡിക്കൽ കോളേജ് ആശുപത്രിയിലേക്ക് കൊണ്ടു പോയി. മണികണ്ഠനെ ബത്തേരി സ്വകാര്യ ആശുപത്രിയിൽ പ്രവേശിപ്പിച്ചു.
Leave a Reply