September 17, 2024

ഉരുള്‍പൊട്ടല്‍: സംസ്ഥാന ആസൂത്രണ ബോര്‍ഡ് വൈസ് ചെയര്‍മാന്‍ ദുരന്ത മേഖല സന്ദര്‍ശിച്ചു                                                                                 

0
20240821 220351

മുണ്ടക്കൈ – ചൂരല്‍മല ദുരന്ത മേഖല സംസ്ഥാന ആസൂത്രണ ബോര്‍ഡ് വൈസ് ചെയര്‍മാന്‍ പ്രൊഫ. വി.കെ രാമചന്ദ്രന്‍ സന്ദര്‍ശിച്ചു. പ്രകൃതി ദുരന്തം അതിജീവിച്ചവരുടെ ഉപജീവന പാക്കേജ് തയ്യാറാക്കുന്നതിനാണ് വൈസ് ചെയര്‍മാനും സംഘവും ദുരന്ത പ്രദേശം സന്ദര്‍ശിച്ചത്. കളക്ടറേറ്റില്‍ എത്തിയ സംഘം ജില്ലാ കളക്ടര്‍

ഡി.ആര്‍ മേഘശ്രീയുമായി ഉപജീവന പാക്കേജ് സംബന്ധിച്ച് ചര്‍ച്ച നടത്തി. ആസൂത്രണ സാമ്പത്തിക കാര്യവകുപ്പ് അഡീഷണല്‍ ചീഫ് സെക്രട്ടറി ശാരദാ മുരളീധരന്‍, സ്‌പെഷല്‍ ഓഫീസര്‍ സീ റാം സാംബശിവ റാവു എന്നിവര്‍ ഓണ്‍ലൈനായി ചര്‍ച്ചയില്‍ പങ്കെടുത്തു. ആസൂത്രണ ബോര്‍ഡ് അംഗങ്ങള്‍ ചൂരല്‍മല ദുരന്തബാധിത പ്രദേശങ്ങളും മേപ്പാടി ഗവ ഹയര്‍ സെക്കന്‍ഡറി സ്‌കൂള്‍, ഗവ എല്‍.പി സ്‌കൂളുകളിലെ ദുരിതാശ്വാസ ക്യാമ്പുകള്‍ എന്നിവയും സന്ദര്‍ശിച്ചു. ആസൂത്രണ ബോര്‍ഡ് അംഗം ഡോ. ജിജു പി അലക്‌സ്, ചീഫ് മാരായ എസ്.എസ് നാഗേഷ്, ജെ. ജോസഫൈന്‍, ജില്ലാ പ്ലാനിങ് ഓഫീസര്‍ പ്രസാദന്‍ എന്നിവര്‍ സംഘത്തിലുണ്ടായിരുന്നു

Ad
Ad
Ad

Leave a Reply

Leave a Reply

Your email address will not be published. Required fields are marked *