പുതുതായി നിര്‍മ്മിച്ച ടോയ്‌ലെറ്റ് ബ്ലോക്ക് തുറന്ന് കൊടുത്തു
പടിഞ്ഞാറത്തറ: പടിഞ്ഞാറത്തറ ഗവ: എല്‍.പി സ്കൂളിന് പി.ഡബ്ല്യു.ഡി പുതുതായി നിര്‍മ്മിച്ച് നല്‍കിയ ടോയ്‌ലെറ്റ് ബ്ലോക്ക് വിദ്യാര്‍ത്ഥികള്‍ക്കായി തുറന്ന് കൊടുത്തു. പഞ്ചായത്ത് പ്രസിഡണ്ട് പി. ബാലന്‍ ഉദ്ഘാടനം ചെയ്തു. ക്ഷേമ കാര്യ സ്റ്റാന്റിംഗ് കമ്മിറ്റി ചെയര്‍മാന്‍ എം.പി നൗഷാദ്, വികസന കാര്യ സ്റ്റാന്റിംഗ് കമ്മിറ്റി ചെയര്‍മാന്‍ പി.എ ജോസ്, ആരോഗ്യ വിദ്യഭ്യാസ സ്റ്റാന്റിംഗ് കമ്മിറ്റി ചെയര്‍പേഴ്സണ്‍ ജസീല ളംറത്ത്, വാര്‍ഡ് മെമ്പര്‍മാരായ ബഷീര്‍ ഈന്തന്‍, അനീസ് കെ, സജി, റഷീദ് വാഴയില്‍, സ്കൂള്‍ പി.ടി.എ അംഗങ്ങള്‍, ടീച്ചേഴ്സ് തുടങ്ങിയവര്‍ പങ്കെടുത്തു.
Leave a Reply