മാനസികാരോഗ്യ പ്രദർശനം, പോസ്റ്റർ പ്രകാശനം ചെയ്തു
ചെന്നലോട്: മാനസികാരോഗ്യ ദിനത്തോടനുബന്ധിച്ച് ചെന്നലോട് ലൂയിസ് മൗണ്ട് ഹോസ്പിറ്റൽ ഒക്ടോബർ 10 മുതൽ 17 വരെ ഒരുക്കുന്ന മാനസികാരോഗ്യ പ്രദർശനമായ ‘നെക്സസ് 2024 ‘ ന്റെ പോസ്റ്റർ പ്രകാശനം തരിയോട് ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് ഷമീം, പാറക്കണ്ടി ചെന്നലോട് സെൻ്റ് സെബാസ്റ്റ്യൻ ചർച്ച് ഇടവക വികാരി ഫാദർ ജോബി മുക്കാട്ടുകാവുങ്കലിന് നൽകി നിർവഹിച്ചു.
മാനസികാരോഗ്യവുമായി ബന്ധപ്പെട്ട ബോധവൽകരണ ക്യാമ്പയിനുകൾ, കല /പോസ്റ്റർ പ്രദർശനങ്ങൾ, വിവിധ വിഷയങ്ങളിലുള്ള ചർച്ചകളും സെമിനാറുകളും, മാനസികാരോഗ്യ വിദഗ്ധരുമായുള്ള സംവാദങ്ങൾ, യുവാക്കളിൽ ഉണ്ടായേക്കാവുന്ന മാനസിക പ്രശ്നങ്ങൾക്കുള്ള നിർദ്ദേശങ്ങൾ, ആരോഗ്യപരമായ മനഃശാസ്ത്ര ജീവിതശൈലികളെ പരിചയപെടുത്തൽ, സ്വയം അറിയുവാനും മറ്റുള്ളവരെ തിരിച്ചറിയുവാനുമുള്ള പരിശീലനങ്ങൾ, മനഃശാസ്ത്ര പരിശോധനകൾ എന്നിവ പ്രദർശനത്തിന്റെ പ്രധാന ആകർഷണങ്ങളാണ്.
ജനങ്ങൾക്ക് മാനസികാരോഗ്യത്തിന്റെ പ്രാധാന്യം മനസ്സിലാക്കുന്നതിനും അറിവുകൾ വിപുലീകരിക്കുന്നതിനും നിർദ്ദേശങ്ങൾ സ്വീകരിക്കുന്നതിനും സംശയ നിവാരണത്തിനുമുള്ള അവസരം ഒരുക്കുക എന്നത് കൂടിയാണ് പ്രദർശനത്തിലൂടെ ലക്ഷ്യം വെക്കുന്നത്.
Leave a Reply