May 6, 2026

കേരള സംസ്ഥാന ചിക്കൻ വ്യാപാര സമിതി ജില്ലാ കൺവെൻഷൻ: ബത്തേരിയിൽ നടന്നു

0
Img 20240901 205251
By ന്യൂസ് വയനാട് ബ്യൂറോ

ബത്തേരി: കേരള സംസ്ഥാന ചിക്കൻ വ്യാപാര സമിതി ജില്ലാ കൺവെൻഷൻ ബത്തേരിയിൽ വെച്ച് നടന്നു. യോഗത്തിൽ ചിക്കൻ വ്യാപാര സമിതി വയനാട് ജില്ലാ പ്രസിഡന്റ് കെ എം ഷാജിയുടെ അധ്യക്ഷതയിൽ ചിക്കൻ വ്യാപാര സമിതി വയനാട് ജില്ലാ സെക്രട്ടറി അബ്ദുൽ അസീസ് സ്വാഗതവും, ചിക്കൻ വ്യാപാര സമിതി സംസ്ഥാന സെക്രട്ടറി പി എസ് ഉസ്മാൻ മുഖ്യപ്രഭാഷണവും നടത്തി.

പ്രസ്തുത പരിപാടിയിൽ ചിക്കൻ വ്യാപാര സമിതി സംസ്ഥാന ട്രഷറർ റഷീദ് കോഴിക്കോട്, സംസ്ഥാന കമ്മിറ്റി അംഗവും കോഴിക്കോട് ജില്ലാ സെക്രട്ടറി മുസ്തഫ, കോഴിക്കോട് ജില്ലാ നേതാക്കളായ ഫിറോസ്, ആബിദ്, ജില്ലയിലെ ചിക്കൻ വ്യാപാരികളായ മുഹമ്മദ് കുട്ടി, മുഹമ്മദാലി എന്നിവർ ആശംസകളും അർപ്പിച്ചു.

യോഗ തീരുമാനങ്ങൾ

1 ചൂരൽ മലയിൽ കോഴി കച്ചവടം നടത്തി ഉപജീവനം കഴിച്ചിരുന്ന നമ്മുടെ സഹോദരങ്ങൾക്ക് എല്ലാം നഷ്ടപ്പെട്ട അവസ്ഥയിൽ അടിയന്തിര സഹായം നൽകുന്നതിനും അവരുടെ പുനരധിവാസത്തിനും വേണ്ട നടപടികൾ എത്രയും പെട്ടെന്ന് കൈക്കൊള്ളണമെന്നാവശ്യപ്പെട്ട് സംസ്ഥാന കമ്മിറ്റിക്ക് കത്ത് നൽകി.

2 ജില്ലയിൽ ലൈസൻസും അനുബന്ധ രേഖകളും ഇല്ലാതെ കച്ചവടം നടത്തുന്നവർക്കെതിരെയും രോഗങ്ങളും മറ്റും ബാധിച്ച കോഴികളെ കടകളിൽ എത്തിച്ചു വിലകുറച്ച് വിൽപ്പന നടത്തുന്നവർക്കെതിരെയും നിയമ നടപടികൾ സ്വീകരിക്കുന്നതിന് വേണ്ടി ജില്ലാ ഭരണകൂടത്തിന് പരാതി നൽകുവാനും പരിഹാരമാവാതെ വന്നാൽ ശക്തമായ സമരപരിപാടികളുമായി മുന്നോട്ടു നീങ്ങുന്നതിനും യോഗത്തിൽ തീരുമാനമായി.

3 ജില്ലയിലെ മുഴുവൻ കോഴി കടകളിൽ നിന്നും മാലിന്യം ശേഖരിച്ച് സംസ്കരിക്കുന്നതിന് വേണ്ട നടപടികൾ കൈക്കൊള്ളുന്നതിന് മുഴുവൻ ചിക്കൻ വ്യാപാരികളുടെയും ഒപ്പു ശേഖരണം നടത്തി ഒരു മാസ് പെറ്റീഷൻ ജില്ലാ കളക്ടർക്ക് നൽകുന്നതിനും തീരുമാനിച്ചു.

യോഗത്തിൽ പങ്കെടുത്ത് വൻ വിജയമാക്കിയ എല്ലാ വ്യാപാരികൾക്കും നേതാക്കൾക്കും ചെറിയോൻക്ക നന്ദിയും രേഖപ്പെടുത്തി.

Ad
Ad
Ad

Leave a Reply

Leave a Reply

Your email address will not be published. Required fields are marked *