കാർഷിക കടങ്ങൾ പൂർണ്ണമായും എഴുതി തള്ളണം: കത്തോലിക്കാ കോൺഗ്രസ് മേഖല കൺവൻഷൻ
പുൽപ്പള്ളി: കനത്തമഴയും പ്രകൃതി ദുരന്തവും മൂലം പൂർണ്ണമായും തകർന്ന വയനാടിന്റെ കാർഷിക മേഖലയെ സംരക്ഷിക്കാൻ വയനാട് ജില്ലയിലെ മുഴുവൻ കർഷകരുടെയും കാർഷികകടങ്ങൾ പൂർണ്ണമായും എഴുതി തള്ളണമെന്ന് കത്തോലിക്കാ കോൺഗ്രസ് മേഖല കൺവൻഷൻ ആവശ്യപ്പെട്ടു.
മുണ്ടകൈ, ചുരൽമല ഉരുൾപൊട്ടലിൽ കൃഷിഭൂമിയും ജീവനോപാധികളും നഷ്‌ടപ്പെട്ടവർക്ക് തങ്ങളുടെ ജീവൻ കരുപിടിപ്പിക്കാൻ ജീവനോപാധികൾ വാങ്ങാൻ സർക്കാർ അടിയന്തര സാമ്പത്തിക സഹായം നൽകണമെന്നും, ജനവാസ കേന്ദ്രങ്ങളായ 123 വില്ലേജുകളേയും പരിസ്ഥിതി ലോല മേഖലയിൽ നിന്നും ഒഴിവാക്കണമെന്നും കൺവൻഷൻ ആവശ്യപ്പെട്ടു.
എ കെ സി സി മാനന്തവാടി രൂപത ഡയറക്‌ടർ ഫാ. ജോബി മുക്കാട്ടുകാവുങ്കൽ ഉദ്ഘാടനം ചെയ്‌തു. അഡ്വ. ജോയി വളയം പള്ളി അധ്യക്ഷത വഹിച്ചു. ടൗൺ ചർച്ച് വികാരി ഫാ. ജോർജ് മൈലാടൂർ മുഖ്യ പ്രഭാഷണം നടത്തി. സെബാസ്റ്റ്യൻ പാലം പറമ്പിൽ, സുനിൽ പാലമറ്റം, ബിജു അരിക്കാട്ട്, ജോൺസൺ വിരിപ്പാ മറ്റം, ഡിവൻസ് പുല്ലാനിക്കാവിൽ, മേരി ചെരുവിൽ എന്നിവർ പ്രസംഗിച്ചു.
Leave a Reply