കേരള സ്റ്റേറ്റ് വെയ്റ്റ് ലിഫ്റ്റിങ് ചാമ്പ്യൻ ഷിപ്പിൽ ഗോൾഡ് മെഡൽ നേടിയ അജീർ മുഹമ്മദിനെ: ആദരിച്ചു
പനമരം: കേരള സ്റ്റേറ്റ് വെയ്റ്റ് ലിഫ്റ്റിങ് ചാമ്പ്യൻ ഷിപ്പിൽ ജൂനിയർ മെൻ വിഭാഗത്തിൽ ഗോൾഡ് മെഡൽ കരസ്ഥമാക്കിയ അജീർ മുഹമ്മദിനെ പനമരം സിറ്റി യൂത്ത് ലീഗ് കമ്മറ്റി ആദരിച്ചു. നിയോജക മണ്ഡലം മുസ്ലിം ലീഗ് വൈസ് പ്രസിഡന്റ് ഡി.അബ്‌ദുള്ള സാഹിബ് ഉപഹാരം നൽകി.
യൂത്ത് ലീഗ് പഞ്ചായത്ത് സെക്രട്ടറി സാലിഹ് ദയരോത്ത്, സിറ്റി യൂത്ത് ലീഗ് പ്രസിഡന്റ് ജസീർ കടന്നോളി, ബാപ്പൂട്ടി, നാസർ, ഇബ്രാഹിം, അമീർ എം.കെ തുടങ്ങിയവർ പങ്കെടുത്തു. പനമരത്തെ സിമന്റ് വ്യാപാരി എം.കെ അബ്ദുല്ലയുടെ മകനാണ് അജീർ മുഹമ്മദ്.
Leave a Reply