May 12, 2026

പോലീസ് പെൻഷനേഴ്സ് വെൽഫെയർ അസോസിയേഷൻ ജില്ലാ സമ്മേളനം നടത്തി

0
IMG_20260512_165904
By ന്യൂസ് വയനാട് ബ്യൂറോ

കൽപ്പറ്റ: പെൻഷൻകാർക്ക് ലഭിക്കാനുള്ള ശമ്പള കുടിശ്ശിക അനുവദിക്കണമെന്നും മെഡിസെപ്പ് പദ്ധതിയിലെ അപാകതകൾ പരിഹരിക്കണമെന്നും കേരള സ്റ്റേറ്റ് പോലീസ് പെൻഷനേഴ്സ് വെൽഫെയർ അസോസിയേഷൻ വയനാട് ജില്ലാ സമ്മേളനം ആവശ്യപ്പെട്ടു. കൽപ്പറ്റ എം.ജി.ടി ഓഡിറ്റോറിയത്തിലെ സി. കരുണാകരൻ നഗറിൽ നടന്ന ഏഴാമത് ജില്ലാ സമ്മേളനം സംസ്ഥാന വൈസ് പ്രസിഡന്റ് ഇ.യു. പോൾ ഉദ്ഘാടനം ചെയ്തു. ജില്ലാ പ്രസിഡന്റ് ടി.ജെ. സഖറിയാസ് അധ്യക്ഷത വഹിച്ച ചടങ്ങിൽ സ്വാഗതസംഘം ചെയർമാൻ അബു ഏലിയാസ് സ്വാഗതവും കൺവീനർ എസ്. പ്രകാശ് നന്ദിയും പറഞ്ഞു. കോഴിക്കോട് റൂറൽ ജില്ലാ പ്രസിഡന്റ് വി.കെ. നാരായണൻ മുഖ്യപ്രഭാഷണം നടത്തി. യോഗത്തിൽ ജോയിന്റ് സെക്രട്ടറി എ.വി. പൗലോസ് റിപ്പോർട്ടും ട്രഷറർ എം. ശ്രീപത്മനാഭൻ കണക്കും അവതരിപ്പിച്ചു. എ.ഒ. വർഗ്ഗീസ്, എ.പി. ചാക്കോ, ജോസ് തോമസ്, എൻ.എ. വിനയ, രാമചന്ദ്രൻ എന്നിവർ സംസാരിച്ചു. തുടർന്ന് നടന്ന തെരഞ്ഞെടുപ്പിൽ ടി.ജെ. സഖറിയാസിനെ പ്രസിഡന്റായും വി. രാമനുണ്ണിയെ സെക്രട്ടറിയായും കെ. പത്മനാഭനെ ട്രഷററായും തിരഞ്ഞെടുത്തു. ഇ.യു. പോളിനെ സ്റ്റേറ്റ് എക്സിക്യൂട്ടീവ് അംഗമായും സമ്മേളനം തിരഞ്ഞെടുത്തു.

Ad
Ad
Ad

Leave a Reply

Leave a Reply

Your email address will not be published. Required fields are marked *