May 12, 2026

പ്രധാനമന്ത്രി ജൻ ജാതി ആദിവാസി ന്യായ മഹാ അഭിയാൻ (പി. എം. ജൻമൻ ) ഐ. ഇ. സി ക്യാമ്പയിൻ

0
Img 20240910 174305
By ന്യൂസ് വയനാട് ബ്യൂറോ

കൽപ്പറ്റ:-ചുണ്ടേൽ- പ്രധാനമന്ത്രി ജൻ ജാതി ആദിവാസി ന്യായ മഹാ അഭിയാൻ (പി. എം. ജൻമൻ ) ന്റെ ഭാഗമായി കേന്ദ്ര പട്ടിക വർഗ മന്ത്രാലയം കേരള സർക്കാരിന്റെ പട്ടികവർഗ വികസനവകുപ്പ്, ജില്ലാ ഭരണകൂടം എന്നിവയുടെ ആഭിമുഖ്യത്തിൽ ഐ. ഇ. സി ക്യാമ്പയിൻ ചുണ്ടേൽ സെന്റ് ജൂഡ് പാരിഷ് ഹാളിൽ സംഘടിപ്പിച്ചു. വൈത്തിരി ഗ്രാമ പഞ്ചായത്ത് പ്രസിഡന്റ് എം. വി. വിജേഷ് അദ്ധ്യക്ഷത വഹിച്ച ചടങ്ങ് ജില്ലാ കളക്ടർ ഡി.ആർ. മേഘശ്രീ ഐഎഎസ് ഉദ്ഘാടനം ചെയ്തു. പ്രത്ത്യേക ദുർബലഗോത്ര വിഭാഗത്തിൽപെട്ട വയനാട് ജില്ലയിലെ കാട്ടുനായ്ക്ക ഉന്നതികളുടെ ഉന്ന മനത്തിനായുള്ള പദ്ധതികളാണ് നടപ്പാക്കുന്നത്.ഇതിന്റെ ഭാഗമായി ആളുകൾക്ക് അടിസ്ഥാന രേഖകളായ ആധാർ, ബാങ്ക് അക്കൗണ്ട്, ആരോഗ്യഇൻഷുറൻസ്, കിസ്സാൻ സമ്മാൻ നിധി, ജനന സർട്ടിഫിക്കറ്റ് മുതലായവ ലഭ്യമാക്കുന്നതിനുള്ള നടപടികളാണ് ക്യാമ്പിൽ ഉണ്ടായിരുന്നത്. രാവിലെ 10 മണിക്ക് നടന്ന ഉദ്ഘാടനചടങ്ങിൽ ഐറ്റി ഡി പി പ്രൊജക്റ്റ് ഓഫീസർ ജി. പ്രമോദ് സ്വാഗതം ആശംസിച്ചു. പൊഴുതന ഗ്രാമ പഞ്ചായത്ത് പ്രസിഡന്റ് കുമാരി. അനസ് റോസ്ന സ്റ്റെഫി, ലീഡ് ബാങ്ക് ഓഫീസർ രാമകൃഷ്ണൻ, അസി. പ്രൊജക്റ്റ് ഓഫീസർ. എൻ. ജെ. റെജി, കിർത്താഡ്സ് പ്രതിനിധി. ദീപ, ടി. ഇ. ഒ ശ്രീമതി, ഷമീന ബിവി തുടങ്ങിയവർ സംസാരിച്ചു. വൈത്തിരി, പൊഴുതന പഞ്ചായത്തകളിലെ കാട്ടുനായ്ക്ക സങ്കേത ങ്ങളിലെ ആളുകൾ, പ്രൊമോട്ടർമാർ തുടങ്ങിയവർ പങ്കെടുത്തു. മറ്റു പഞ്ചായത്തുകൾ കേന്ദ്രീകരിച്ചു അടുത്ത ദിവസങ്ങളിൽ ക്യാമ്പുകൾ സംഘടിപ്പിക്കുന്നതായിരിക്കും.

Ad
Ad
Ad

Leave a Reply

Leave a Reply

Your email address will not be published. Required fields are marked *